നീലേശ്വരം: എൽ.ഡി.എഫ് ജനപ്രതിനിധികൾക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ഷംസുദ്ദീൻ അറിഞ്ചിറക്കും കോട്ടപ്പുറം ശാഖ ഐ.എൻ.എൽ കമ്മിറ്റി സ്വീകരണം നൽകി. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്‌തു. കെ.പി. മൊയ്‌തു ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി, കൗൺസിലർമാരായ ഫൗസിയ ശരീഫ്, ഇഖ്ബാൽ പോപ്പുലർ, നജ്മ റാഫി, ഷംസുദ്ദീൻ അരിഞ്ചിറ, തൃക്കരിപ്പൂർ പഞ്ചായത്ത് അംഗം എം.കെ. ഹാജി, മൊയ്‌തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, റിയാസ് അമലടുക്കം, സജ്ജാദ് തുരുത്തി, വി.കെ. ഹനീഫ ഹാജി, കാദർ ഓർച്ച, എൻ.പി. റഹീം, പി.എം.എച്ച്. ഇബ്രാഹിം, കോട്ടയിൽ റഹൂഫ്, റസാഖ് പുഴക്കര, റിയാദ് കല്ലായി, ഇ. സലീം, എ.ജി. അഷ്‌റഫ്, മഹ്‌മൂദ് കടപ്പുറം തുടങ്ങിയവർ സംസാരിച്ചു. ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത കോട്ടപ്പുറം ശാഖ ഐ.എൻ.എൽ പ്രവർത്തർക്കുള്ള ഉപഹാര സമർപ്പണവും നടത്തി. നൗഫൽ ആനച്ചാൽ സ്വാഗതവും മമ്മു കോട്ടപ്പുറം നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 12:19 AM GMT Updated On
date_range 2021-01-26T05:49:48+05:30എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം
text_fieldsNext Story