Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവനിത ഹോസ്​റ്റൽ...

വനിത ഹോസ്​റ്റൽ കെട്ടിടം തുറന്നു

text_fields
bookmark_border
നീലേശ്വരം: പടന്നക്കാട് കാർഷിക കോളജിൽ നിർമിച്ച വനിത ഹോസ്​റ്റൽ കെട്ടിടം മന്ത്രി വി.എസ്. സുനിൽകുമാർ വിഡിയോ കോൺഫറൻസിലൂടെ ഉദ്​ഘാടനം ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. രാജ്​മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, എം. രാജഗോപാലൻ എം.എൽ.എ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ വി.വി. ശോഭ, നീലേശ്വരം നഗരസഭ കൗൺസിലർ കെ.പ്രീത എന്നിവർ സംസാരിച്ചു. വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്രബാബു സ്വാഗതവും കാർഷിക കോളജ് ഡീൻ ഡോ. പി.ആർ.സുരേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story