Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകേരള ബാങ്ക്:...

കേരള ബാങ്ക്: നിയമനത്തിൽ 'സൊസൈറ്റി സംവരണം' ഇല്ലാതാക്കുന്നു

text_fields
bookmark_border
ചെറിയ ശമ്പളത്തിനു ജോലിചെയ്യുന്ന സൊസൈറ്റി ജീവനക്കാരുടെ സ്വപ്​നം ഇല്ലാതാകുന്നു കാസർകോട്​: ജില്ല സഹകരണ ബാങ്കുകളിലെ നിയമനത്തിന് പ്രാഥമിക സംഘം ജീവനക്കാർക്ക്​ നൽകിയിരുന്ന സംവരണം കേരള ബാങ്കിൽനിന്ന്​ എടുത്തുകളഞ്ഞു. സൊസൈറ്റികളിൽ പരിമിതമായ ശമ്പളത്തിന്​ നിയമിക്കപ്പെട്ട ജീവനക്കാർക്ക്​ നിശ്ചിത യോഗ്യതയുണ്ടെങ്കിൽ ജില്ല ബാങ്കി​ൻെറ സൊസൈറ്റി ​േക്വാട്ടയിലേക്ക്​ അപേക്ഷിച്ച്​ കയറാനുള്ള അവസരമാണ്​ കേരള ബാങ്കായപ്പോൾ ഒഴിവാക്കിയത്​. കരടുബില്ലിൽ നിന്ന്​ എടുത്തുകളഞ്ഞ ഇൗ അവസരം പുന:സ്​ഥാപിച്ചുകിട്ടാനുള്ള നീക്കത്തിലാണ്​ ജീവനക്കാർ. പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ, അർബൻ സഹകരണ ബാങ്കുകൾ എന്നിവയിലെ ജീവനക്കാർക്ക് മാത്രമാകും ഇനി സംവരണ ​േക്വാട്ടയിൽ നിയമനം ലഭിക്കുക. ജില്ലയിൽ 250ലേറെ സംഘത്തിലെ 1500ലേറെ ജീവനക്കാർ ഇതോടെ കേരള ബാങ്ക് നിയമനത്തിൽ അയോഗ്യരാകും. ക്ലർക്ക് തസ്​തികയിൽ മാത്രമാണ് ഇനി സൊസൈറ്റി സംവരണമുണ്ടാവുക. കേരള ബാങ്കിലെ അംഗ സംഘങ്ങളായ പ്രാഥമിക വായ്പ സംഘം, അർബൻ സഹകരണ ബാങ്ക് എന്നിവയിലെ ജീവനക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത. ഇതും പരിമിതമാണ്. ക്ലാർക്ക് തസ്​തികയിൽ ഇനി 75 ശതമാനമാണ് പി.എസ്​.സി വഴി നിയമിക്കുക. 25 ശതമാനം സ്​ഥാനക്കയറ്റം വഴിയാണ് നിയമനം. 75 ശതമാനത്തിൽ 50 ശതമാനമാണ് അംഗ സംഘങ്ങളിലെ ജീവനക്കാർക്കായി സംവരണം ചെയ്തിട്ടുള്ളത്. കേരള ബാങ്കിൻെറ കരട് നിയമത്തിലാണ് ഈ വ്യവസ്​ഥകളുള്ളത്. ജില്ലയിലെ സംഘങ്ങളിലെ ജീവനക്കാർ ഏറെയും ചെറിയ വേതനത്തിൽ ജോലി ചെയ്തുവരുന്നവരാണ്. ജില്ല ബാങ്ക് നിയമനത്തിലെ സംവരണ ​േക്വാട്ടയിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു അവർ ജോലി ചെയ്തിരുന്നത്. കേരള ബാങ്കിലെ പുതിയ കരട് നിയമത്തിലെ വ്യവസ്​ഥയനുസരിച്ച് ഇതിനുള്ള സാധ്യത ഇല്ലാതാകുന്നതാണ് ജീവനക്കാരിൽ ആശങ്കയുയർത്തുന്നത്. ​േക്വാട്ട പരിമിതപ്പെടുത്താനുള്ള നീക്കം പിൻവലിക്കണം- എംപ്ലോയീസ്​ ഫ്രണ്ട് കാസർകോട്​: ജീവനക്കാരുടെ സംവരണ ​േക്വാട്ട പരിമിതപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള കോഓപറേറ്റിവ് എംപ്ലോയീസ്​ ഫ്രണ്ട് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്​ഥാന ട്രഷറർ പി.കെ. വിനയകുമാർ, ജില്ല സെക്രട്ടറി കെ. ശശി, വനിത ഫോറം സംസ്​ഥാന കൺവീനർ പി. ശോഭ, പി.കെ. പ്രകാശ്കുമാർ, ജോസ്​ പ്രകാശ്, ഇ. വേണുഗോപാലൻ, പി. വിനോദ്കുമാർ, സി.ഇ. ജയൻ, ജി. മധുസൂദനൻ, എം.കെ. ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story