Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎല്‍.ഇ.ഡി ബള്‍ബ്...

എല്‍.ഇ.ഡി ബള്‍ബ് വിതരണം

text_fields
bookmark_border
കാഞ്ഞങ്ങാട്: നിയോജക മണ്ഡലത്തിലെ സൗജന്യ എല്‍.ഇ.ഡി ബള്‍ബ് വിതരണോദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ 53 അംഗൻവാടികള്‍ക്ക് മൂന്ന് എല്‍.ഇ.ഡി ബള്‍ബുകള്‍ വീതം വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവിഷന്‍ എക്സിക്യൂട്ടിവ് എൻജിനീയര്‍ സി. സീതാരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. മണികണ്ഠന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്​ദുല്ല, നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, കൗണ്‍സിലര്‍ വന്ദന, തൊഴിലാളി സംഘടന നേതാക്കളായ ബി. ജനാര്‍ദനന്‍, പി.വി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാവുങ്കാല്‍ സബ് ഡിവിഷന്‍ അസി.​ എക്സി. എൻജിനീയര്‍ സന്തോഷ് കുമാര്‍ സ്വാഗതവും കാഞ്ഞങ്ങാട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് കെ.പി. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ് (എല്‍ ഇ ഡി) കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ സൗജന്യ എല്‍.ഇ.ഡി ബള്‍ബ് വിതരണോദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story