Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസംസ്ഥാന ഭരണം...

സംസ്ഥാന ഭരണം പിടിക്കാന്‍ ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് -ഉണ്ണിത്താന്‍ എം.പി

text_fields
bookmark_border
കാഞ്ഞങ്ങാട്: സംസ്ഥാന ഭരണം പിടിക്കാന്‍ ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുക്കെട്ടാണ് കേരള രാഷ്​ട്രീയത്തില്‍ നടക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലീഗ്​ ഓഫിസില്‍ ചേര്‍ന്ന, രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ കാഞ്ഞങ്ങാട് മണ്ഡലം തല യു.ഡി.എഫ് സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. എം.പി. ജാഫര്‍, ഡോ.ഖാദര്‍ മാങ്ങാട്, വി. കമ്മാരന്‍, തെരുവത്ത് മൂസ ഹാജി, അഡ്വ.എന്‍.എ. ഖാലിദ്, എം. കുഞ്ഞികൃഷ്ണന്‍, പി. ബാലകൃഷ്ണന്‍, പി.എം. ഫാറൂഖ്, ഹമീദ് ചേരക്കാടത്ത്, ബി. സുകുമാരന്‍, കൊവ്വല്‍ അബ്​ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story