Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആംബുലൻസ്...

ആംബുലൻസ് ഡ്രൈവർമാർക്ക്​ കോവിഡ് പ്രതിരോധ വാക്സിൻ നൽകണം -എ.ഒ.ഡി.എ

text_fields
bookmark_border
കാഞ്ഞങ്ങാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്ക്​ എത്രയും പെട്ടെന്ന് വാക്സിൻ നൽകണമെന്ന് കാഞ്ഞങ്ങാട് നടന്ന ആംബുലൻസ് ഓണേഴ്സ് -ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ മൂന്നാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ മിംസ് ഹോസ്പിറ്റൽ പി.ആർ.ഒ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ മുനീർ ചെമ്മനാട് അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് എസ്​.ഐ ഇ. അനൂപ് കുമാർ തിരിച്ചറിയൽ കാർഡ് വിതരണം നടത്തി. അകാലത്തിൽ മരിച്ച യൂനിയൻ വയനാട് അംഗം ശിഹാബി​ൻെറ കുടുംബത്തിന് ധനസഹായം നൽകി. സംസ്ഥാന വൈസ് പ്രസിഡൻറ്​ ഹസൻ തൃക്കരിപ്പൂർ, ജില്ല ട്രഷറർ വി.ജി. ബാബുരാജ്, ജില്ല വൈസ് പ്രസിഡൻറ്​ ഗോകുലൻ മോനാച്ച, ബിജോയ് ജോസ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി അസ്​ലം കുഞ്ചത്തൂർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story