Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎയിംസ്: പ്രക്ഷോഭം...

എയിംസ്: പ്രക്ഷോഭം തുടങ്ങുമെന്ന്​ ജനകീയ കൂട്ടായ്​മ

text_fields
bookmark_border
കാഞ്ഞങ്ങാട്​: ജില്ലക്ക്​ എയിംസ് അനുവദിച്ചുകിട്ടുന്നതിനുവേണ്ടി പ്രക്ഷോഭം തുടങ്ങാൻ കാഞ്ഞങ്ങാട് ചേർന്ന ബഹുജന കൺവെൻഷനിൽ തീരുമാനമായി. ജില്ലയുടെ പ്രൊപ്പോസൽ കേരള സർക്കാർ കേന്ദ്രത്തിനു നൽകണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലയുടെ ആരോഗ്യ രംഗത്തെ ഗുരുതരാവസ്ഥയും എൻഡോസൾഫാൻ പ്രശ്നങ്ങളും പരിഗണിച്ച് എയിംസ് സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് കൺവെൻഷൻ വിലയിരുത്തി. മുഖ്യധാര രാഷ്​ട്രീയ പാർട്ടികൾ എയിംസ് ലഭിക്കാൻ മുന്നിട്ടിറങ്ങണമെന്ന് കൺവെൻഷൻ അഭ്യർഥിച്ചു. സിസ​്​റ്റർ ജയ ആ​േൻറാ മംഗലത്ത് അധ്യക്ഷത വഹിച്ചു. അഷറഫ് എടനീർ, പി. ബാലകൃഷ്ണൻ, പി. ദാമോദരൻ, അരവിന്ദൻ മാണിക്കോത്ത്, ടി.കെ. അബ്​ദുൽ റസാക്ക്, ബി. സുകുമാരൻ, സി.എച്ച്. ബാലകൃഷ്ണൻ, മുനീസ അമ്പലത്തറ, ഖയ്യും കാഞ്ഞങ്ങാട്, ബാബു അഞ്ചംവയൽ, ജോണി വർഗീസ്, ഫറീന കോട്ടപ്പുറം സംസാരിച്ചു. കുഞ്ഞികൃഷ്ണൻ സ്വാഗതവും പി.വി. കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story