Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനിയമം കൈയിലെടുത്ത്​...

നിയമം കൈയിലെടുത്ത്​ ആൾക്കൂട്ടം

text_fields
bookmark_border
കാസർകോട്​: ഏ​െറ നാളുകളായി ശാന്തമായിരുന്ന കാസർകോട്​ നഗരത്തിൽ . ദേശീയപാതയോരത്തെ ആശുപത്രിയിൽ സ്​ത്രീയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവമാണ്​ ഒരാളുടെ മരണത്തിൽ കലാശിച്ചത്​​. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ പോലും നഗരത്തിൽ സംഘട്ടനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ശനിയാഴ്​ച നടന്ന സംഭവം ഞെട്ടിച്ചു. ശക്​തമായ പൊലീസ്​ നടപടിയിലൂടെ പ്രതിക്ക്​ മാതൃകാപരമായ ശിക്ഷ നൽകി പരിഹരിക്കാമായിരുന്ന പ്രശ്​നമാണ്​ മരണത്തിൽ​ കൊണ്ടുചെന്നെത്തിച്ചത്​. ആ​ശുപത്രിയിൽ ശല്യം ചെയ്​തുവെന്ന്​ പരാതി പറഞ്ഞ സ്​ത്രീ തത്സമയം പ്രതികരിച്ചിരുന്നു. മക​ൻെറ ബെൽറ്റ്​ അഴിച്ചെടുത്ത്​ മർദിക്കുകയായിരുന്നു. അതിനു പുറമെ അവർ പിന്നാ​െല ഒാടി മർദിക്കുകയും ചെയ്​തിരുന്നു. നാട്ടുകാർ 'പ്രതി'യെ പിടികൂടി പൊലീസിൽ ഏൽപിക്കുന്ന പതിവുരീതിക്ക്​ മാറ്റം വന്നു. നിരവധിയാളുകൾ പിന്തുടരുകയും കാമറ പതിയാത്ത സ്​ഥലത്തുവെച്ച്​ മർദിക്കുകയുമായിരുന്നുവെന്ന്​ പറയുന്നു. അതേസമയം, ആൾക്കൂട്ട മർദനം പൊലീസ്​ അംഗീകരിച്ചിട്ടില്ല. ​റഫീഖി​ൻെറ ദേഹത്ത്​ പാടുകളില്ലാത്തതിനാൽ പോസ്​റ്റ്​ മോർട്ടത്തിന്​ കാത്തിരിക്കുകയാണ്​ പൊലീസ്​. ആൾക്കൂട്ട കൊലയല്ലാതാക്കാനുള്ള ശ്രമം പൊലീസി​ൻെറ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്​ എന്ന സംശയവും മരിച്ചയാളുടെ ബന്ധുക്കൾക്കുണ്ട്​. അതേസമയം, സംഭവത്തിൽ ഗൗരവപൂർവമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ലയും ജനറൽ സെക്രട്ടറി എ.അബ്​ദുൽ റഹ്മാനും ആവശ്യപ്പെട്ടു. കുറച്ചുകാലമായി നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആക്രമണത്തിനും അറുതി വന്നിരുന്നു. വീണ്ടും കൊലപാതകം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തി​‍ൻെറ ഭാഗമാണ് ആൾക്കൂട്ടക്കൊലപാതകം. നിയമം കൈയിലെടുക്കാനും കൊല്ലാനും ആർക്കും അധികാരമില്ല. കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നൽകാതെ സത്യസന്ധമായ അന്വേഷണം നടത്താൻ പൊലീസ് തയാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. nellikkunnu ആൾക്കൂട്ട കൊല നടന്ന സ്​ഥലത്ത്​ എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എ, യു.ഡി.എഫ്​ കൺവീനർ എ ഗോവിന്ദൻ നായർ എന്നിവർ പൊലീസുമായി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story