കാസർകോട്: കോവിഡ് പ്രവാസികളെ ആക്ഷേപിക്കുകയും അപമാനിക്കുകയും നിരന്തരം പാഴ് വാഗ്ദാനങ്ങൾ നൽകുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻെറ വാക്കുകൾ വെറും കീറച്ചാക്കിന് തുല്യമാണെന്ന് പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി കീറച്ചാക്ക് സമർപ്പണ സമരം നടത്തി. സമരം കലക്ടറേറ്റിന് മുന്നിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഐസക് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നാം ഹനീഫ, ജമീല അഹമദ്, കെ.പി.സി.സി നിർവാഹക സമിതിയംഗം കെ.വി. ഗംഗാധരൻ, സിജോ കള്ളാർ, എം.പി.എം. ഷാഫി, ജോർജ് കരിമഠം, ബാലൻ വലിയപറമ്പ, കുഞ്ഞിരാമൻ തണ്ണോട്ട്, രവി കുളങ്ങര, ബ്ലോക്ക് പ്രസിഡൻറ് കെ. ഖാലിദ്, അർജുനൻ തായലങ്ങാടി, നസീർ കൊപ്പ, മുനീർ പടന്നക്കാട്, ജോൺസൺ കള്ളാർ, ഖാദർ മല്ലം തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് കണ്ണൻ കരുവാക്കോട് സ്വാഗതവും ജനറൽ സെക്രട്ടറി ഒ.വി. പ്രദീപ് നന്ദിയും പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിക്ക് കീറച്ചാക്ക് കൊറിയറായി അയച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 12:01 AM GMT Updated On
date_range 2021-01-24T05:31:22+05:30പിണറായി വിജയന് കീറച്ചാക്കയച്ച് പ്രവാസി കോൺഗ്രസ്
text_fieldsNext Story