Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചെമ്മനാട്...

ചെമ്മനാട് കവർച്ചക്കേസ്​ ലക്ഷ്യം കാണാത്തത് കള്ളന്മാർ പൊലീസിലുമുള്ളതിനാൽ –ഉണ്ണിത്താൻ എം.പി

text_fields
bookmark_border
കാസർകോട്: പെൻഷൻ വിതരണത്തിനിടെ ചെമ്മനാട് സഹകരണ ബാങ്ക് ജീവനക്കാരിയിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പൊലീസിന് തുമ്പു ലഭിക്കാത്തത് കള്ളന്മാർ പൊലീസിലുമുള്ളതിനാലാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു. കേരള കോഓപറേറ്റിവ് എംപ്ലോയീസ്​ ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേൽപറമ്പ് പൊലീസ്​ സ്​റ്റേഷൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളന്മാരെയും കൊലയാളികളെയും പീഡനക്കേസിലെ പ്രതികളെയും സംരക്ഷിക്കുന്നതിനാണ് പിണറായി വിജയ​‍ൻെറ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ശ്രമിക്കുന്നത്. പൊതു ഖജനാവിലെ കോടികളാണ് ഇവരുടെ സംരക്ഷണത്തിനായി സർക്കാർ ചെലവഴിക്കുന്നത്. ചെമ്മനാട് സഹകരണ ബാങ്ക് ദിനനിക്ഷേപ കലക്​ഷൻ ഏജൻറ് എസ്​. സൗമ്യയിൽനിന്ന് 2.48 ലക്ഷം കവർന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പൊലീസ്​ അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. അന്വേഷണം ശകതമാക്കുന്നില്ലെങ്കിൽ കെ.സി.ഇ.എഫ് നടത്തുന്ന തുടർ സമരത്തിന് പൊതു സമൂഹത്തി​‍ൻെറ പിന്തുണയുണ്ടാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു. ജില്ല പ്രസിഡൻറ് പി.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്​ഥാന ട്രഷറർ പി.കെ. വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്​ഥാന വൈസ്​ പ്രസിഡൻറ് എം. രാജു, ജില്ല സെക്രട്ടറി കെ. ശശി, വനിത ഫോറം സംസ്​ഥാന കൺവീനർ പി. ശോഭ, കൊപ്പ പ്രഭാകരൻ, പി.കെ. പ്രകാശ്കുമാർ, ജോസ്​ പ്രകാശ്, ഇ. വേണുഗോപാലൻ, സി.ഇ. ജയൻ, ജി. മധുസൂദനൻ, എം.കെ. ഗോവിന്ദൻ, പി. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. പടം ksd dharna: ചെമ്മനാട് കവർച്ചക്കേസിൽ പൊലീസ്​ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കെ.സി.ഇ.എഫ് ജില്ല കമ്മിറ്റി ചട്ടഞ്ചാലിൽ നടത്തിയ ധർണ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story