Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകിണറ്റിൽ വീണ യുവതിയെ...

കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
നീലേശ്വരം: വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. പേരോൽ വട്ടപൊയിലിലെ ജനാർദന​ൻെറ ഭാര്യ മിനിയാണ് (24) വെള്ളിയാഴ്ച രാവിലെ വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണത്. കപ്പിയിൽ കുരുങ്ങിയ കയർ കിണറി​ൻെറ ആൾമറയുടെ മുകളിൽ കയറി കയർ നിവർത്താൻ ശ്രമിക്കുനതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. 16 കോൽ ആഴമുള്ള കിണറായതിനാൽ നാട്ടുകാർക്ക് രക്ഷപ്പെടുത്താൻ സാധിച്ചില്ല.​ കാഞ്ഞങ്ങാട് അഗ്നിരക്ഷസേന ഓഫിസർ ബാബുരാജി​ൻെറ നേതൃത്വത്തിലാണ് യുവതിയെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയത്. വീഴ്ചയിൽ കൈക്ക് പരിക്കേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story