Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഅന്തർ സംസ്​ഥാന...

അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
പടന്ന: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തി​‍ൻെറ ആഭിമുഖ്യത്തിൽ ജില്ല മൈഗ്രൻറ് സ്ക്രീനിങ് ടീം, പാൻടെക് സുരക്ഷ പ്രോജക്ട്​ എന്നിവയുടെ സഹകരണത്തോടെ അന്തർ സംസ്​ഥാന തൊഴിലാളികൾക്കായി നടക്കാവിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്തംഗം പി.പി. കുഞ്ഞികൃഷ്ണൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. മിഥുൻ രോഗികളെ പരിശോധിച്ചു. മലമ്പനി, മന്തുരോഗ നിർണയത്തിനായി രക്തസാമ്പിളുകൾ ശേഖരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. സജീവൻ, ടി.കെ. വിജയൻ, പാൻടെക് കൗൺസലർ സന്ദീപ്, പി. രമേശൻ, ശ്രീനാഥ്, രൂപേഷ്, മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story