Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകാസർകോട്​ നഗരസഭ...

കാസർകോട്​ നഗരസഭ സ്​റ്റാൻഡിങ്​ കമ്മിറ്റി: ലീഗ്​ കൗൺസിലർമാർ രാജി തീരുമാനം പിൻവലിച്ചു

text_fields
bookmark_border
കാസർകോട്: നഗരസഭ സ്​റ്റാൻഡിങ്​ കമ്മിറ്റി ബി.ജെ.പിക്ക് ലഭിച്ചതിൽ പ്രതിഷേധിച്ച് ലീഗ്​ കൗൺസിലർമാർ നടത്തിയ രാജി പ്രഖ്യാപനം പിൻവലിച്ചു. നേതൃത്വത്തി​‍ൻെറ പിടിപ്പുകേടാണ് കാരണമെന്നാരോപിച്ച് ലീഗ് കൗണ്‍സിലര്‍മാരായ മമ്മു ചാലയും അസ്മ മുഹമ്മദും പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് നൽകിയിരുന്നു. എന്നാൽ, വാർഡ് കമ്മിറ്റികളുടെ നിർദേശത്തി​‍ൻെറ അടിസ്​ഥാനത്തിൽ സ്ഥാനം രാജിവെക്കേണ്ടെന്ന്​ ഇരുവരും തീരുമാനിച്ചു. നഗരസഭയിലെ 12ാം വാര്‍ഡ് അംഗമാണ് മമ്മുചാല. ബന്ധുവായ അസ്മ മുഹമ്മദ് 13ാം വാര്‍ഡ് അംഗമാണ്. ബി.ജെ.പിയെ അകറ്റിനിർത്തുന്നതിൽ പാർട്ടിക്ക് സംഭവിച്ച ജാഗ്രതക്കുറവ് മേൽ കമ്മിറ്റിയെ അറിയിക്കാമെന്ന ധാരണയിൽ വാർഡ് കമ്മിറ്റിയുടെ നിർദേശം മാനിച്ചാണ് രാജി തീരുമാനം പിൻവലിച്ചത്.
Show Full Article
TAGS:
Next Story