കാഞ്ഞങ്ങാട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ, സി.പി.ഐ പ്രതിനിധാനംചെയ്യുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിൽ പുതുമുഖത്തിന് സാധ്യത. നിലവിൽ മന്ത്രി ഇ. ചന്ദ്രശേഖരനാണ് കാഞ്ഞങ്ങാട് എം.എൽ.എ. ചന്ദ്രശേഖരൻെറ രണ്ടാമൂഴത്തിലാണ് റവന്യൂ മന്ത്രി പദം വരെയെത്തിയത്. സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും ദേശീയ കൗൺസിൽ അംഗവും കൂടിയായ ചന്ദ്രശേഖരൻ പുതുമുഖത്തിന് വഴിമാറുമെന്നാണ് വിവരം. നിലവിൽ സി.പി.ഐ ജില്ല സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവരിലൊരാൾ സ്ഥാനാർഥിയായി മത്സരരരംഗത്തെത്തിയേക്കും. ജനസമ്മതിയിലും സംഘടനതലത്തിലും ഇരുനേതാക്കളും ഒപ്പത്തിനൊപ്പമാണ്. യുവത്വത്തിന് പരിഗണന കിട്ടിയാൽ ഗോവിന്ദൻ പള്ളിക്കാപ്പിലിന് മേൽക്കൈയാവും. എൽ.ഡി.എഫിൻെറ ഉറച്ച സീറ്റായ കാഞ്ഞങ്ങാട് മണ്ഡലം നേരത്തെ സംവരണ മണ്ഡലമായിരുന്നു. കഴിഞ്ഞ 2010ലാണ് സംവരണമൊഴിവായി ജനറൽ മണ്ഡലമായി മാറിയത്. എം. നാരായണൻ, എം. കുമാരൻ, പള്ളിപ്രം ബാലൻ എന്നിവരും നേരത്തെ ഈ മണ്ഡലത്തെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തിയിരുന്നു. കാഞ്ഞങ്ങാട് മണ്ഡലം സുരക്ഷിതമെന്ന നിലയിൽ സി.പി.ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നാരെങ്കിലും മത്സരരംഗത്തെത്തിയേക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും ജില്ലയിൽ ആകെയുള്ള ഒരു സീറ്റിൽ ജില്ലയിൽ നിന്നുള്ള നേതാക്കൾ തന്നെ മത്സരിക്കണമെന്ന അണികളുടെ ആവശ്യം സംസ്ഥാന നേതൃത്വം മുഖവിലക്കെടുക്കാനാണ് സാധ്യത.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 11:58 PM GMT Updated On
date_range 2021-01-20T05:28:12+05:30നിയമസഭ തെരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇടതിൽ പുതുമുഖത്തിന് സാധ്യത
text_fieldsNext Story