Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉന്നത...

ഉന്നത വിദ്യാഭ്യാസത്തിന് ജില്ലയിൽ കൂടുതൽ അവസരങ്ങളൊരുക്കണം -എസ്.എസ്.എഫ്

text_fields
bookmark_border
കാസർകോട്: കോവിഡ് പ്രതിസന്ധി കാലത്ത് കൂടുതൽ ചർച്ച ചെയ്ത കാസർകോടി​‍ൻെറ ഉന്നത വിദ്യാഭ്യാസ രംഗം വാക്കുകളിലൊതുങ്ങാതെ നടപടികളിലേക്ക് നീങ്ങണമെന്ന് എസ്.എസ്.എഫ് ജില്ല സ്​റ്റുഡൻറ്സ് കൗൺസിൽ ആവശ്യപ്പെട്ടു. അതിർത്തികളടച്ചപ്പോൾ ജില്ലയുടെ പരിതാപകരമായ അവസ്ഥ കൂടുതൽ ചർച്ചക്ക് വിധേയമായിരുന്നു. പ്രാഥമിക തലം മുതൽ ബിരുദതലം വരെ വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യങ്ങൾ ജില്ലയിൽ ഒരുക്കേണ്ടതുണ്ട്. കർണാടകയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മലയാളം പഠിപ്പിക്കുന്ന സ്കൂളുകൾ പോലും നിലവിലില്ല. ഹയർ സെക്കൻഡറികൾ ഇല്ലാത്ത പഞ്ചായത്തുകളും ഉള്ളിടത്ത് വേണ്ടത്ര സീറ്റുകൾ ഇല്ലാത്തതും ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് വിലങ്ങുതീർക്കുന്നു. ഹയർ സെക്കൻഡറി തലം കഴിഞ്ഞാൽ തുടർ പഠനത്തിന് മികച്ച കോളജുകൾ ഇല്ലാത്തതുകാരണം മിക്ക വിദ്യാർഥികളും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story