Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമലയാളിയെ...

മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി; മംഗളൂരുവിൽ നാലംഗ സംഘം അറസ്​റ്റില്‍

text_fields
bookmark_border
ബംഗളൂരു: സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയായ മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ മംഗളൂരുവിൽ പിടിയിൽ. രേഷ്​മ എന്ന നീലിമ, സീനത്ത്, ഇഖ്ബാല്‍, അബ്​ദുൽ ഖാദര്‍ നസീഫ് എന്നിവരെയാണ്​ സൂറത്ത്കല്‍ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ജനുവരി 14നാണ്​ കേസിനാസ്​പദമായ സംഭവം. മലയാളിയായ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയുമായി പരിചയത്തിലായ രേഷ്​മയും സീനത്തും ഇയാളെ സൂറത്ത്കല്ലിലെ ഫ്ലാറ്റിലേക്ക്​ വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ​െവച്ച് ഇഖ്ബാലും അബ്​ദുൽ ഖാദറും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നായിരുന്നു ഭീഷണി. കൈവശമുണ്ടായിരുന്ന 30,000 രൂപ നല്‍കിയ ശേഷം ബാക്കി തുക നൽകാമെന്നറിയിച്ച്​ മടങ്ങിയ ഇയാൾ മംഗളൂരു സിറ്റി പൊലീസ് കമീഷണർ എന്‍. ശശികുമാറിന്​ പരാതി നൽകി. കമീഷണറുടെ നിര്‍ദേശ പ്രകാരം സൂറത്ത്കല്‍ ഇന്‍സ്‌പെക്ടര്‍ ചന്ദപ്പയുടെ നേതൃത്വത്തിലുള്ള ​െപാലീസ് സംഘം ഫ്ലാറ്റിലെത്തി സംഘത്തെ പിടികൂടി. പ്രതികളിൽനിന്ന് മൊബൈൽ ഫോണുകള്‍, ​െക്രഡിറ്റ് കാര്‍ഡ്, എക്​സ്​.യു.വി വാൻ എന്നിവ പിടിച്ചെടുത്തു. ആറുപേരടങ്ങുന്ന സംഘമാണ്​ ഹണിട്രാപ്പിലുള്ളതെന്നും അടുത്തിടെ ആറോളം പേരെ ഇവര്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കമീഷണര്‍ പറഞ്ഞു.
Show Full Article
TAGS:
Next Story