Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്വീകരണവും...

സ്വീകരണവും യാത്രയയപ്പും

text_fields
bookmark_border
കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾക്ക് കുശവൻകുന്ന് റെഡ് സ്​റ്റാർ ക്ലബ് സ്വീകരണവും വിവിധ മേഖലകളിൽ ഭരണസാരഥ്യം വഹിച്ച സ്ഥാനമൊഴിയുന്നവർക്ക് യാത്രയയപ്പും നൽകി. നാലപ്പാട് നടന്ന പരിപാടി പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻറ്​ സി.എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ്​ കുമാരൻ നാലപ്പാടം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദാമോദരൻ, അജാനൂർ പഞ്ചായത്ത് വികസന സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. മീന എന്നിവർക്ക് സ്വീകരണവും അഞ്ചു വർഷക്കാലം ജനക്ഷേമപ്രവർത്തനങ്ങളിലൂടെ സംസ്ഥാന ലൈബ്രറി കൗൺസിൽ നയിച്ച സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ, അഞ്ചു വർഷക്കാലം പന്ത്രണ്ടാം വാർഡ് മെംബറായി പ്രവർത്തിച്ച കെ. മോഹനൻ എന്നിവർക്ക് യാത്രയയപ്പും നൽകി. കെ.പി. ബാലൻ, കെ. വിശ്വനാഥൻ, രാജേഷ് മണലിൽ, എൻ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ശ്യാംപ്രസാദ് സ്വാഗതവും വൈസ് പ്രസിഡൻറ്​ വി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story