ഉപ്പള: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. പ്രവർത്തനം ശക്തിപ്പെടുത്താൻ കർമപദ്ധതികൾ ആവിഷ്കരിച്ചു. ത്രിതല പഞ്ചായത്ത് െതരഞ്ഞെടുപ്പ് അവലോകനം, സംഘടന സംവിധാനം വാർഡ് തലംതൊട്ട് സജീവമാക്കൽ, ജനപ്രതിനിധികൾക്ക് പരിശീലനം തുടങ്ങിയവ ആദ്യഘട്ടമായി സംഘടിപ്പിക്കും. പുരോഗതി അവലോകനം ചെയ്യാനായി ചേർന്ന നേതൃതല ഏകദിന സംഗമത്തിൽ പ്രസിഡൻറ് ടി.എ. മൂസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ല ഭാരവാഹികളായ എം.ബി. യൂസുഫ് ബന്തിയോട്, വി.പി.എ കാദർ, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർള, പി.എച്ച്. അബ്ദുൽ ഹമീദ് മച്ചമ്പാടി, എ.കെ. ആരിഫ്, എം.എസ്.എ സത്താർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം പര്യടനത്തിനായി തെരഞ്ഞെടുത്ത സബ് കമ്മിറ്റി അംഗങ്ങളായ എം.ബി. യൂസുഫ് ബന്തിയോഡ്, അഷ്റഫ് കർള, എ.കെ. ആരിഫ്, പി.എച്ച്. അബ്ദുൽ ഹമീദ് മച്ചമ്പാടി, അബ്ദുല്ല മാദേരി എന്നിവർ ഒന്നാം ഘട്ടമായി മണ്ഡലത്തിലുടനീളം നേതാക്കളെയും പ്രധാന പ്രവർത്തകരെയും നേരിൽ കണ്ട് ചർച്ച നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 12:01 AM GMT Updated On
date_range 2021-01-19T05:31:47+05:30നിയമസഭ തെരഞ്ഞെടുപ്പ്: പ്രവർത്തനം ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ്
text_fieldsNext Story