Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒടുവിൽ സർക്കാർ...

ഒടുവിൽ സർക്കാർ അംഗീകരിച്ചു; സാംബവി ദരിദ്ര

text_fields
bookmark_border
കാസർകോട്​: അനൂർ പഞ്ചായത്തിൽ മുക്കൂട​്​ വാർഡിൽ ചാമുണ്ടികുന്നിലെ സാംബവിയെന്ന വയോധികക്ക്​ ഒടുവിൽ സർക്കാർ ബി.പി.എൽ റേഷൻ കാർഡ്​ അനുവദിച്ചു. ദാരിദ്ര്യ രേഖക്ക്​ താ​ഴെ ആയിരുന്നിട്ടും ഇവർ എ.പി.എൽ കാർഡിലായിരുന്നു ഉൾപ്പെട്ടിരുന്നത്​. 70 പിന്നിട്ട സാംബവിക്ക്​ മഴവന്നാൽ ചോരുന്ന കൂരയാണുള്ളത്​. 40 വയസ്സു പിന്നിട്ട അവിവാഹിതയായ മകളും കൂലിപണിയെടുത്ത് ​കുടുംബം പോറ്റുന്ന മകനുമായിരുന്നു ഉണ്ടായിരുന്നത്.​ സമീപം വാഹനങ്ങളും വലിയ വീടുകളും ഉള്ളവർ 'ദരിദ്ര'രായി ബി.പി.എൽ കാർഡിൽ വീട്ടുസാധനങ്ങൾ കൊട്ടക്കണക്കിനു കൊണ്ടുപോകു​േമ്പാൾ സങ്കടത്താൽ നോക്കികൊണ്ട്​ 'ഇനിയും ദരിദ്രയാകാൻ എന്തുചെയ്യണം' എന്ന്​ ചോദിക്കുന്ന വാർത്ത മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു​. കോവിഡ്​ കാലത്ത്​ വരുമാനം എത്തിക്കുന്ന ഏകമകന്​ ​കൂലിവേലയും ഇല്ലാതായപ്പോൾ ഏറെ ബുദ്ധിമുട്ടിയാണ്​ സാംബവി ജീവിതം മുന്നോട്ടുകൊണ്ടുപോയത്​. വാർത്ത ശ്രദ്ധയിൽപെട്ട താലൂക്ക്​ സപ്ലൈ ഒാഫിസർ കെ.എൻ. ബിന്ദു അപേക്ഷ അദാലത്തിൽ പരിഗണിച്ച്​ ബി.പി.എൽ ആക്കി മാറ്റുകയായിരുന്നു. 'അനർഹരായ നിരവധി ആളുകൾ ബി.പി.എൽ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ട്​. ഇവ നീക്കി​ അർഹരെ കയറ്റും. തെരഞ്ഞെടുപ്പ്​ കഴിഞ്ഞതിനാൽ ഇതിനുള്ള അദാലത്തുകൾ നടത്തും. അനർഹരായ ബി.പി.എൽ കാർഡുടമകളെ കണ്ടെത്താൻ രംഗത്തിറങ്ങും. ആയിരം ചതുരശ്ര അടി വീടും നാലുചക്ര വാഹനങ്ങളും ഉള്ളവരെ എന്തു തന്നെയായാലും നീക്കം ചെയ്യും. സ്വയം പിന്മാറാൻ തയാറല്ലാത്ത അവസ്​ഥയു​ണ്ടെന്നും താലൂക്ക്​ സപ്ലൈ ഒാഫിസർ മാധ്യമത്തോട്​ പറഞ്ഞു. പടം മാധ്യമം ക്ലിപ്പിംഗ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story