Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസംസ്ഥാന ബജറ്റ്...

സംസ്ഥാന ബജറ്റ് ജീവനക്കാരോടുള്ള വെല്ലുവിളി -എസ്.ഇ.യു

text_fields
bookmark_border
കാസർകോട്​: ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശ്ശിക തുടങ്ങിയ ജീവനക്കാരുടെ പ്രശ്നങ്ങളില്‍ വഞ്ചനനിലപാട് തുറന്നുകാട്ടുന്ന ബ‍ജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് സ്​റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി ആരോപിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം, ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്, സാലറി ചലഞ്ച് തുടങ്ങിയ വിഷയങ്ങളില്‍ ജീവനക്കാരോട് കാണിച്ച നീതികേടി​ൻെറ ആവര്‍ത്തനം മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളിലും കണ്ടത്. അന്ധന്‍ ആനയെ കണ്ടതു പോലെ ബജറ്റിനെ അനുകൂലിച്ച് ആഹ്ലാദ പ്രകടനം നടത്തിയവര്‍ ജീവനക്കാര്‍ക്കിടയില്‍ അപഹാസ്യരായതായി ജില്ല കമ്മിറ്റി വിലയിരുത്തി. ജീവനക്കാരുടെ അവകാശങ്ങള്‍ നിരന്തരമായി തടഞ്ഞുവെക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കൂട്ടായ പ്രക്ഷോഭത്തിനൊരുങ്ങാന്‍ യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ്​ നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ടി. അ്​ദുൽ സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റംഗങ്ങളായ ഒ.എം. ഷഫീഖ്, ടി.കെ. അന്‍വര്‍, ജില്ല ഭാരവാഹികളായ കെ.എൻ.പി. മുഹമ്മദലി, ടി.കെ. ഇഖ്ബാല്‍, എ.ജി. സിദ്ദീഖ്, അഷ്റഫ് കല്ലിങ്കാല്‍, ഒ.എം. ശിഹാബ്, കെ.എ. മുസ്തഫ എന്നിവർ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ. അബ്​ദുറഹ്മാൻ സ്വാഗതവും ട്രഷറര്‍ പി. സിയാദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story