Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2021 11:58 PM GMT Updated On
date_range 17 Jan 2021 11:58 PM GMT'പാർക്കോ സ്പർശം' സാന്ത്വന ട്രസ്റ്റിന് തുടക്കം
text_fieldsbookmark_border
കാഞ്ഞങ്ങാട്: അതിയാമ്പൂർ പാർക്കോ ക്ലബ് അംഗങ്ങളുടെ കൂട്ടായ്മയിൽ പാർക്കോ സ്പർശം സാന്ത്വന ട്രസ്റ്റിന് തുടക്കമായി. ക്ലബ് അംഗങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൻെറ ഒരുഭാഗം എല്ലാ മാസവും നീക്കിവെച്ച് കഷ്ടത അനുഭവിക്കുന്നവർക്ക് തക്കസമയത്ത് നൽകുന്ന പ്രവർത്തനമാണ് പാർക്കോ സ്പർശം. ഇങ്ങനെ സ്വരുക്കൂട്ടിയ തുക നിർധനരായ രോഗികൾക്ക് നൽകുന്നതിന് ക്ലബ് അംഗങ്ങൾ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതക്ക് കൈമാറി. ഇരു വൃക്കകളും തകരാറിലായി കഷ്ടത അനുഭവിക്കുന്ന അതിയാമ്പൂർ ശശിക്ക് സഹായധനം നൽകി. ചെയർപേഴ്സൻ കെ.വി. സുജാത സഹായധനം കുടുംബത്തിന് കൈമാറി. ക്ലബ് രക്ഷാധികാരികളായ വേണു രാജ്കോടോത്ത്, ഡി. ഗംഗാധരൻ, സെക്രട്ടറി പി.വി. സാലു, കെ.ടി. അശോകൻ, പി.വി. ജയൻ, എ.കെ. ഉണ്ണി, കെ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story