Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിധവകളുടെ...

വിധവകളുടെ രജിസ്​ട്രേഷന്​ 'കൂട്ട്' ആപ്; മറ്റു ജില്ലകളിലെ പുരുഷന്മാർക്കും രജിസ്​റ്റർ ചെയ്യാം

text_fields
bookmark_border
ആപ്പി​ൻെറയും വെബ്​സൈറ്റി​ൻെറയും ഔദ്യോഗിക പ്രകാശനം ഫെബ്രുവരിയിൽ കാസർകോട്​: വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനത്ത് ആദ്യമായി ആവിഷ്കരിച്ച 'കൂട്ട്' പദ്ധതിയുടെ വിവര ശേഖരണത്തിനായുള്ള ആപ്ലിക്കേഷൻ പ്ലേ ​സ്​റ്റോറിൽ അപ്​ലോഡ്​ ​ചെയ്​തു. ഒരാഴ്​ചക്കകം നൂറിലധികം പേരാണ്​ ഡൗൺലോഡ്​ ചെയ്​ത്​ വിധവകളുടെ വിവരം നൽകിത്തുടങ്ങിയത്​. വിധവകൾക്കും പൊതുജനത്തിന്​ നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും വിവരം നൽകാം. ഓരോ പഞ്ചായത്തിലും വിവര ശേഖരണത്തിന്​ കുടുംബശ്രീക്കും ചുമതല നൽകിയിട്ടുണ്ട്​. വിധവകളെ വിവാഹം കഴിക്കാൻ താൽപര്യമുള്ള കാസർകോടിനുപുറമെ ജില്ലകളിലെ പുരുഷന്മാർക്കും 'കൂട്ട്​' വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യാം. വെബ്​സൈറ്റ്​ നിർമാണം 75 ശതമാനത്തിലധികം പൂർത്തിയായതായി വനിത സംരക്ഷണ ഓഫിസർ എം.വി. സുനിത 'മാധ്യമ'ത്തോടു പറഞ്ഞു. മെൻസ്​ കോർണർ എന്ന വിഭാഗത്തിലാണ്​ പുരുഷന്മാർ രജിസ്​റ്റർ ചെയ്യേണ്ടത്​. ഫൈനെക്​സ്​റ്റ് ഇന്നൊവേഷൻസ്​ എന്ന സ്​റ്റാർട്ട്​ അപ്​ മിഷനാണ്​ ആപ്പും വെബ്​സൈറ്റും തയാറാക്കിയത്​. വെബ്​സൈറ്റിനു പുറമെ നേരിട്ടും പുരുഷന്മാർക്ക്​ അപേക്ഷ നൽകാം. വനിത സംരക്ഷണ ഓഫിസർക്കാണ്​ അപേക്ഷ നൽകേണ്ടത്​. അപേക്ഷയോടൊപ്പം മൂന്നു സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ക്രിമിനൽ പശ്ചാത്തലമില്ലെന്നുള്ള പൊലീസ്​ എസ്​.എച്ച്​.ഒ നൽകുന്ന സർട്ടിഫിക്കറ്റ്​, ഗുരുതരമായ ആരോഗ്യ പ്രശ്​നങ്ങളില്ലെന്ന്​ ബന്ധപ്പെട്ട ഗവ. മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്​, ജനപ്രതിനിധികളിൽനിന്നും സ്വഭാവ സർട്ടിഫിക്കറ്റ്​ എന്നിവയാണ്​ നൽകേണ്ടത്​. വയസ്സ്​ തെളിയിക്കാൻ എസ്​.എസ്​.എൽ.സി സർട്ടിഫിക്കറ്റി​ൻെറ പകർപ്പും ഒപ്പം വെക്കണം. വിധവകളുടെ വ്യക്തിഗത വിവരങ്ങൾ, കുടുംബം, വിദ്യാഭ്യാസ യോഗ്യത, ആരോഗ്യനില, പുനർവിവാഹത്തിനുള്ള താൽപര്യം, ആശ്രിതരായി അസുഖബാധിതരായ മക്കളുള്ളവർ തുടങ്ങിയ വിവരങ്ങളാണ് കുടുംബ​ശ്രീ പ്രവർത്തകർ ആപ്ലി​​ക്കേഷൻ സർവേയിലൂടെ ശേഖരിക്കുക. സർവേ പൂർത്തിയായ ശേഷം അർഹമായ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ആപ്പി​ൻെറയും വെബ്​സൈറ്റി​ൻെറയും ഔദ്യോഗിക പ്രകാശനം ഫെബ്രുവരിയിൽ കാസർകോട്ട്​​ നടക്കും. ജില്ല കലക്​ടർ ഡോ. ഡി. സജിത്​ ബാബു മുൻകൈയെടുത്ത്​ തയാറാക്കിയ 'കൂട്ട്' പദ്ധതിക്ക് സർക്കാർ കഴിഞ്ഞ നവംബറിൽ അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. -ഷമീർ ഹമീദലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story