Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബേക്കലി​‍െൻറ...

ബേക്കലി​‍െൻറ മാറ്റുകൂട്ടി ലൈറ്റ് ആൻഡ്​ സൗണ്ട് ഷോ

text_fields
bookmark_border
ബേക്കലി​‍ൻെറ മാറ്റുകൂട്ടി ലൈറ്റ് ആൻഡ്​ സൗണ്ട് ഷോ ഉദുമ: പൈതൃക ടൂറിസം സാധ്യതകളെ കാസർകോട്ട്​ അവതരിപ്പിച്ചത് ബേക്കൽ ലൈറ്റ് ആൻഡ്​ സൗണ്ട് ഷോയിലൂടെയാണ്. നാടി​‍ൻെറ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം സാംസ്‌കാരിക പ്രത്യേകതകളും പൈതൃകവും പഴയ കാലജീവിതങ്ങളുടെ ചരിത്രവുമെല്ലാം സഞ്ചാരികളെ ആകർഷിക്കുമെന്ന ചിന്തയിലാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയത്. നാല് കോടി രൂപ ഉപയോഗിച്ച് ഫ്രഞ്ച് സാങ്കേതിക വിദ്യയായ സോണറ്റ് ലൂമിയർ ഉപയോഗിച്ച് ലൈറ്റ് ആൻഡ്​ സൗണ്ട് ഷോയാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരത്തിനുശേഷം കോട്ടയിലെത്തുന്ന സഞ്ചാരികൾക്ക് ഈ നാടി​‍ൻെറ ചരിത്രവും സംസ്‌കാരവും ലൈറ്റ് ആൻഡ്​ സൗണ്ട് ഷോയിലൂടെ അറിയാൻ കഴിയും. സോണറ്റ് ലൂമിയർ സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിക്കുന്നതും ബേക്കൽ കോട്ടയിലാണ്. കേന്ദ്ര പുരാവസ്തു വകുപ്പി​‍ൻെറ സഹകരണത്തോടെ ഒരുക്കിയ ഈ ഷോയുടെ വരവോടെ കോട്ട വൈകുന്നേരത്തോടെ അടക്കുന്നുവെന്ന പരാതിക്കും പരിഹാരമാകും. കോട്ടയുടെ മുഖച്ഛായ മാറ്റിയ പ്രവേശന കവാടവും പാതയോരവും ഉദുമ: വിനോദ സഞ്ചാര ഭൂപടത്തിൽ കാസർകോടി​‍ൻെറ മുഖമാണ് ബേക്കൽ. ദക്ഷിണ കർണാടകയുടെയും ഉത്തര കേരളത്തി​‍ൻെറയും ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള ബേക്കൽ കോട്ട സന്ദർശിക്കാനെത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾക്ക് സ്വാഗതമേകാനും പാതയോരം സൗന്ദര്യവത്​കരിക്കാനുമായി 99.94 ലക്ഷം രൂപയുടെ പദ്ധതി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കി. മികച്ച സ്വാഗത കമാനവും മികച്ച പാതയോരവും ഇന്ന് ബേക്കലിന് സ്വന്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story