Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസുഗതകുമാരി, യു.എ. ഖാദർ...

സുഗതകുമാരി, യു.എ. ഖാദർ അനുസ്മരണം

text_fields
bookmark_border
ഉദുമ: കവയിത്രി സുഗതകുമാരിക്കും സാഹിത്യകാരൻ യു.എ. ഖാദറിനും പാലക്കുന്ന് അംബിക വായനശാല ഗ്രന്ഥാലയം ആദരാഞ്ജലികൾ അർപ്പിച്ചു. അനുസ്മരണ യോഗം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ്​ കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി പ്രസിഡൻറ്​ പി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറായി സ്ഥാനമേറ്റ കെ.വി. കുഞ്ഞിരാമനെ പി.വി. രാജേന്ദ്രൻ പൊന്നാട നൽകി ആദരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ വി.വി. പ്രഭാകരൻ, ജനറൽ സെക്രട്ടറി പള്ളം നാരായണൻ, ജില്ല ലൈബ്രറി കൗൺസിൽ ജോ.​ സെക്രട്ടറി ടി. രാജൻ എന്നിവർ സംസാരിച്ചു. യദുശ്രീ മാധവൻ സുഗതകുമാരിയുടെ കവിത വായിച്ചു. വായന മത്സരത്തിൽ യു.പി, വനിത വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കെ. ശ്രേയക്കും എം.കെ. മോനിഷക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story