Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവെയ്​റ്റിങ്​ ഷെഡിന്...

വെയ്​റ്റിങ്​ ഷെഡിന് കറുത്ത ചായം; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്​റ്റില്‍

text_fields
bookmark_border
ഉദുമ: കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ ഔഫ്​ അബ്​ദുല്‍റഹ്‌മാ​‍ൻെറ സ്മരണക്കായി താഴെ കളനാട്ട് നിര്‍മിച്ച ബസ് ഷെഡിന് കറുത്ത ചായം പൂശിയ സംഭവത്തിൽ ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് അറസ്​റ്റുചെയ്തു. താഴെ കളനാട്ടെ ചന്ദ്രനെയാണ്​ (30) മേല്‍പറമ്പ് പൊലീസ് അറസ്​റ്റുചെയ്തത്. കളനാട് ജുമാമസ്ജിദിന് സമീപം താഴെ കളനാട് റോഡരികില്‍ ഔഫി​‍ൻെറ സ്മരണക്കായി നിര്‍മിച്ച ഷെഡ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രി ബസ് ഷെഡിന് കറുത്ത പെയിൻറടിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. ഔഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായതിനാല്‍ ഷെഡ് വികൃതമാക്കിയതിനുപിന്നിലും ലീഗാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. സംഭവം സംബന്ധിച്ച് ബി.എസ്. വൈശാഖി​‍ൻെറ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. കളനാട് ഭാഗത്ത് സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി പ്രവര്‍ത്തകനായ ചന്ദ്രന്‍ ബസ് ഷെഡില്‍ കറുത്ത പെയിൻറടിച്ചതെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Show Full Article
TAGS:
Next Story