കാസർകോട്: ലോക പാലിയേറ്റിവ് ദിനാചരണത്തിൻെറ ഭാഗമായി കാസർകോട് നഗരസഭ പാലിയേറ്റിവ് ഹോം കെയർ ടീമിൻെറ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്ക് ചെയ്തു. നഗരസഭ പ്രദേശത്തെ വിവിധ വീടുകളിലെത്തിയാണ് കിറ്റുകൾ വിതരണം ചെയ്തത്. വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം, കൗൺസിലർമാരായ സിയാന, ഹനീഫ്, റീത്ത, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. നൈമുന്നിസ, പാലിയേറ്റിവ് നഴ്സ് രമ, വളൻറിയർമാരായ ബുഷ്റ, വിജയകല തുടങ്ങിയവർ സംബന്ധിച്ചു. paliyative പാലിയേറ്റിവ് ദിനാചരണത്തിൻെറ ഭാഗമായി കാസർകോട് നഗരസഭയിലെ കിടപ്പ് രോഗികൾക്ക് നൽകുന്ന വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു പാലിയേറ്റിവ് കെയർ ദിനം ചട്ടഞ്ചാൽ: എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ ദിനം ആചരിച്ചു. പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് ദിനാചരണം നടത്തിയത്. വിദ്യാർഥികൾ നിർമിച്ച മാസ്ക്കും മധുരപലഹാരങ്ങളും അന്തേവാസികൾക്ക് വിതരണം ചെയ്തു. പ്രോഗ്രാം ഓഫിസർ ശോഭന, അധ്യാപിക ശ്രീലത എന്നിവർ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2021 11:58 PM GMT Updated On
date_range 2021-01-16T05:28:12+05:30ഭക്ഷണ കിറ്റ് വിതരണം
text_fieldsNext Story