നീലേശ്വരം: നീലേശ്വരത്തിൻെറ സ്വപ്നപദ്ധതിയായ രാജാ റോഡ് വികസനത്തിൻെറ ഭാഗമായി റോഡ് അളന്നു തിട്ടപ്പെടുത്തി അലൈൻമൻെറ് കല്ലുകൾ സ്ഥാപിച്ചു.1300 മീറ്റർ നീളത്തിൽ 14 മീറ്റർ വീതിയിൽ ഹൈവേ മാർക്കറ്റ് ജങ്ഷൻ മുതൽ റെയിൽവേ മേൽപാലം വരെയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ റോഡ് നിർമിക്കുന്നത്. 16.25 കോടി രൂപയാണ് കിഫ്ബി മുഖേന റോഡിന് അനുവദിച്ചത്. ഇതിൽ 8.8 കോടി രൂപ കടകൾ നഷ്ടപ്പെടുന്ന കെട്ടിട ഉടമകൾക്ക് പരിഹാരം നൽകുന്നതിന് നീക്കിെവച്ചു. സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമി റവന്യൂ വിഭാഗം അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള സർവേ നടപടികളിലേക്ക് ഇനി കടക്കും. ഇതിനുവേണ്ടി പ്രത്യേകം തഹസിൽദാെർ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൻ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. രവീന്ദ്രൻ, വി. ഗൗരി, പി.സുഭാഷ്, ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, പ്രതിപക്ഷ നേതാവ് ഇ. ഷജീർ, മുൻ നഗരസഭ ചെയർമാൻ പ്രഫ. കെ.പി.ജയരാജൻ, കെ.പി.സതീഷ്ചന്ദ്രൻ, കെ.വി. ദാമോദരൻ, എറുവാട്ട് മോഹനൻ,കിഫ്ബി സ്പെഷൽ തഹസിൽദാർ ആഞ്ചലോസ്, പി.ഡബ്ല്യു.ഡി അസി. എക്സി. എൻജിനീയർ സജിത്ത്, എൻജിനീയർ ടോമി, എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം അളന്ന് കണക്കാക്കി കല്ല് സ്ഥാപിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 11:58 PM GMT Updated On
date_range 2021-01-14T05:28:59+05:30രാജാ റോഡ് വികസനം; റോഡ് അളന്നു തിട്ടപ്പെടുത്തി
text_fieldsNext Story