Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഷാനവാസ് പാദൂർ...

ഷാനവാസ് പാദൂർ ഫുട്​ബാളുമായി കുട്ടികളെ കാണാൻ എത്തി

text_fields
bookmark_border
ഉദുമ: ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷാനവാസ് പാദൂർ വാക്കുപാലിച്ചു. ഫുട്​ബാളുമായി കുട്ടികളെ കാണാൻ എത്തി. പെരുമ്പള കുണ്ടടുക്കം എ.കെ.ജി സ്മാരക വായനശാല കഴിഞ്ഞ ആഴ്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയിരുന്നു. അന്ന് വായനശാല ബാലവേദി പ്രവർത്തകർ ഷാനവാസ് പാദൂറുമായി സൗഹൃദ സംഭാഷണം നടത്തി ഫുട്​ബാൾ വേണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. ഉടൻ ഫുട്​ബാളുമായി എത്തുമെന്ന്​ അദ്ദേഹം കുട്ടികൾക്ക്​ വാക്ക്​ കൊടുക്കുകയും ചെയ്​തു. വാക്ക്​ നിറവേറ്റി ഷാനവാസ് എ.കെ.ജി സ്മാരക വായനശാലയിൽ ഫുട്​ബാളുമായി എത്തി. കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിൽ ​െവച്ചുതന്നെ ഫുട്​ബാൾ കൈമാറി. കുട്ടികളോടൊപ്പം സെൽഫി കൂടി എടുത്താണ് ഷാനവാസ് മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story