Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല പഞ്ചായത്തിൽ ധനം,...

ജില്ല പഞ്ചായത്തിൽ ധനം, വികസനം സമിതികളിൽ യു.ഡി.എഫ്​ സ്വാധീനം

text_fields
bookmark_border
കാസർകോട്​: ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ മത്സരമില്ലാതെ തെരഞ്ഞെടുത്തതോടെ യു.ഡി.എഫ്​ സ്വാധീനം ശക്​തമായി. ധനകാര്യ സ്​ഥിരം സമിതിയിലും വികസന സ്​ഥിരം സമിതിയിലുമാണ്​ യു.ഡി.എഫിനു മേൽക്കൈ ലഭിച്ചത്​. ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ ഷാനവാസ്​ പാദൂരാണ്​​ ധനകാര്യ സമിതിയുടെ അധ്യക്ഷനാവുക. ഷാനവാസ്​ പാദൂരിനു പുറമെ ജാസ്മിന്‍ കബീര്‍, കമലാക്ഷി, ജമീല സിദ്ദീഖ് എന്നിവരാണ് അംഗങ്ങൾ​. ഇവർ മൂന്നുപേരും യു.ഡി.എഫ്​ അംഗങ്ങളാണ്​. സ്​ഥിരം സമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടത്​ ധനകാര്യമാണ്​. ഇൗ സമിതിയുടെ തീരുമാനങ്ങളിൽ യു.ഡി.എഫിനാണ് ​മേൽക്കൈ ലഭിക്കുക​. സമിതികളിൽ രണ്ടാമത് പ്രാധാന്യമുള്ളത്​ വികസനത്തിനാണ്​. ഇതിൽ ഗീതാകൃഷ്​ണനായിരിക്കും അധ്യക്ഷ. അവർ കോൺഗ്രസ്​ അംഗമാണ്​. ഇതിലെ രണ്ടംഗങ്ങളിൽ നാരായണ നായ്​ക് ബി.ജെ.പിയും പി.ബി. ഷെഫീഖ് മുസ്​ലിം ലീഗുമാണ്​. എൽ.ഡി.എഫ്​ അംഗങ്ങൾ ഇതിൽ ഇല്ല. പൊതുമരാമത്ത്: കെ. ശകുന്തള (വനിത അംഗം), ഗോള്‍ഡന്‍ അബ്​ദുറഹ്‌മാന്‍, സി.ജെ. സജിത് എന്നിവരാണ്​. സി.പി.എം അംഗം ശകുന്തളക്കാണ്​ അധ്യക്ഷ പദവിക്ക്​ സാധ്യത. ആരോഗ്യം-വിദ്യാഭ്യാസം സമിതിയിൽ അധ്യക്ഷയാകുന്നതിനുള്ള സാധ്യത സി.പി.​െഎ അംഗം അഡ്വ. എസ്.എന്‍. സരിതക്കാണ്​. ജോമോന്‍ ജോസ്, സി.എച്ച്. ഫാത്തിമത്ത് ഷംന എന്നിവരാണ്​ അംഗങ്ങൾ. ക്ഷേമകാര്യത്തിൽ എം. ഷൈലജ ഭട്ട് (ബി.ജെ.പി), എം. മനു (ലോക്​ താന്ത്രിക്​), ഷിനോജ് ചാക്കോ (കേരള കോൺഗ്രസ്​ എം) എന്നിവരാണ്​ അംഗങ്ങൾ. ഇതിൽ ഷിനോജ്​ ചാക്കോ ചെയർമാനാകും. എം. മനു എൽ.ഡി.എഫ്​ ധാരണയനുസരിച്ച്​ ജില്ല പഞ്ചായത്തി​ൻെറ രണ്ടാം പകുതി കഴിഞ്ഞുള്ള ആദ്യ ഒന്നേകാൽ വർഷം വൈസ്​ പ്രസിഡൻറാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story