കാസർകോട്: കാസർകോട് ഹാർബർ അപകടമുക്തമാക്കുന്നതിനു ഹാർബർ എൻജിനീയറിങ് വകുപ്പ് ആവശ്യപ്പെട്ട 140 കോടി രൂപയോ അതിലധികമോ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് കാസർകോട് താലൂക്ക് ധീവരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. ഹാർബർ പ്രവർത്തനം നടപ്പാക്കാനുള്ള തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു. അജാനൂർ ഹാർബറിൻെറ പഠനം പൂർത്തീകരിച്ചതിനാൽ റവന്യൂ മന്ത്രി മുൻകൈയെടുത്ത് പ്രവർത്തനം പൂർത്തീകരിക്കുന്നതിന് ആവശ്യമായ തുക ബജറ്റിൽ ഉൾപ്പെടുത്തണം. കോട്ടിക്കുളം ഹാർബറിൻെറ പ്രാഥമിക പഠനം പൂർത്തീകരിെച്ചങ്കിലും തുടർപഠനം സ്തംഭിച്ചിരിക്കുകയാണ്. 1996ൽ ഹാർബർ അഭാവത്തിൽ നങ്കൂരമിട്ട 11 യന്ത്രവത്കൃത ബോട്ടുകൾ പൂർണമായും നശിച്ച സാഹചര്യം കണക്കിലെടുത്ത് ഉടൻ തുടർപഠനം നടത്തണമെന്നും ആവശ്യപ്പെട്ടു. ധീവരസഭ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.എസ്. ബാലൻ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കാസർകോട് താലൂക്ക് പ്രസിഡൻറ് കെ. മനോഹരൻ സ്വാഗതവും താലൂക്ക് സെക്രട്ടറി ശംബു നന്ദിയും പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം കെ. രാജേഷ് കീഴൂർ, എസ്. രാജൻ, കൃഷ്ണപ്പ ബങ്കര തുടങ്ങിയവർ സംസാരിച്ചു. US Balan : ധീവരസഭ കാസർകോട് താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.എസ്. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:00 AM GMT Updated On
date_range 2021-01-13T05:30:05+05:30കാസർകോട് ഹാർബർ നിർമാണത്തിന് ബജറ്റിൽ തുക അനുവദിക്കണം -ധീവരസഭ
text_fieldsNext Story