കാസർകോട്: ഭെൽ ഇ.എം.എൽ തൊഴിലാളികളെയും കമ്പനിയെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ അഭിമാന സ്ഥാപനമായ ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു. സ്ഥാപനം കൈമാറാനുള്ള അന്തിമ അനുമതിക്കായി കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ നേതൃത്വം നൽകുമെന്നും ഉണ്ണിത്താൻ പറഞ്ഞു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ഡോ. വി.പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. അഡ്വ. പി. രാമചന്ദ്രൻ നായർ, കെ.എ. മുഹമ്മദ് ഹനീഫ, എ. അഹമ്മദ് ഹാജി, കെ.എ. ശ്രീനിവാസൻ, അഷ്റഫ് എടനീർ, കരിെവള്ളൂർ വിജയൻ, കെ. ഭാസകരൻ, ഷരീഫ് കൊടവഞ്ചി, എ. ഷാഹുൽ ഹമീദ്, മുത്തലിബ് പാറക്കെട്ട്, മാഹിൻ മുണ്ടക്കൈ, കെ. രവീന്ദ്രൻ, കെ. ദിനേശൻ, ജമീല അഹമ്മദ്, പി.വി. കുഞ്ഞമ്പു, മനാഫ് നുള്ളിപ്പാടി, പി.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. Unnithan ഭെൽ ഇ.എം.എൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല റിലേ സത്യഗ്രഹം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:00 AM GMT Updated On
date_range 2021-01-13T05:30:04+05:30ഭെൽ ഇ.എം.എൽ: അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി
text_fieldsNext Story