Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനീലേശ്വരത്ത്...

നീലേശ്വരത്ത് ഘടകകക്ഷികളെ ഒഴിവാക്കി സി.പി.എം മുഴുവൻ സ്ഥാനത്തും സ്ഥിരം സമിതി അധ്യക്ഷന്മാരായി

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ വിവിധ വകുപ്പുകളിലെ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരെ തെരഞ്ഞെടുത്തു. ഘടകകക്ഷികളെ മാറ്റിനിർത്തി അഞ്ച് അധ്യക്ഷ സ്ഥാനവും സി.പി.എം കൗൺസിലർമാർക്ക് നൽകി. വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ: കെ.പി. രവീന്ദ്രൻ (മരാമത്ത്), വി. ഗൗരി (വികസനകാര്യം), ടി.പി. ലത (ആരോഗ്യം), പി.സുഭാഷ് (ക്ഷേമകാര്യം), ദാക്ഷായണി കുഞ്ഞിക്കണ്ണൻ (വിദ്യാഭ്യാസം) എന്നിവരെയാണ് തെരഞ്ഞെടുത്തത്​​. എൽ.ഡി.എഫിലെ സി.പി.ഐ, ഐ.എൻ.എൽ എന്നീ ഘടകകക്ഷികൾക്ക് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ രണ്ടര വർഷത്തിനുശേഷം നൽകുന്നതിന് എൽ.ഡി.എഫ് പാർലമൻെററി കമ്മിറ്റിയിൽ ധാരണയായി. കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ സി.പി.ഐ ഈ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മൂന്നുതവണ സി.പി.ഐയുടെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട പി.ഭാർഗവിയെ തഴഞ്ഞതിൽ പാർട്ടിക്ക് കടുത്ത പരാതിയുണ്ട്. രണ്ടര വർഷത്തിനുശേഷം ലഭിക്കുന്ന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പദവി വേണ്ടെന്നു​െവക്കുമെന്നാണ് സി.പി.ഐ നേതൃത്വം പറയുന്നത്.
Show Full Article
TAGS:
Next Story