Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടൗൺഹാൾ നവീകരിക്കണം

ടൗൺഹാൾ നവീകരിക്കണം

text_fields
bookmark_border
കാഞ്ഞങ്ങാട്: നഗരസഭയുടെ ടൗൺഹാൾ നവീകരിക്കണമെന്ന് ആർട്ട് ഫോറം കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു. ആർട്ട് ഫോറം കാഞ്ഞങ്ങാട് നടത്തിയ ഓൺലൈൻ സംഗീത മത്സരത്തി​‍ൻെറ സമ്മാനദാനത്തിനെത്തിയ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ സുജാത ടീച്ചർക്ക് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഓൺലൈൻ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നയന ബാലകൃഷ്ണൻ കണ്ണൂർ, രണ്ടാം സ്ഥാനം നേടിയ മേഘ തമ്പാൻ കണ്ണൂർ എന്നിവർക്ക് നഗരസഭ ചെയർപേഴ്സൻ ഉപഹാരങ്ങൾ നൽകി. ആർട്ട് ഫോറം പ്രസിഡൻറ്​ സുരേഷ് മോഹൻ അധ്യക്ഷത വഹിച്ചു. സി.നാരായണൻ, ബാബുരാജ് നെല്ലിക്കാട്ട്, ദിനേശൻ മൂലക്കണ്ടം, ബാലകൃഷ്ണൻ അലാമിപ്പള്ളി, എം.എസ്. ലെജിൻ എന്നിവർ സംസാരിച്ചു. ചന്ദ്രൻ അലാമിപ്പള്ളി സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story