Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫാഷിസ്​റ്റ്​...

ഫാഷിസ്​റ്റ്​ ഭീഷണികൾക്ക്​ പരിഹാരം എസ്.ഡി.പി.ഐ -അബ്​ദുൽ മജീദ് ഫൈസി

text_fields
bookmark_border
ഉപ്പള: വർത്തമാന കാല ഇന്ത്യ നേരിടുന്ന ഫാഷിസ്​റ്റ്​ ഭീഷണികൾക്ക് ശാശ്വത പരിഹാരം എസ്.ഡി.പി.ഐ ആണെന്ന് സംസ്ഥാന പ്രസിഡൻറ്​ അബ്​ദുൽ മജീദ് ഫൈസി. പാർട്ടി പ്രവർത്തന ഫണ്ടി​‍ൻെറ സംസ്ഥാന തല ഉദ്ഘാടനം ഉപ്പളയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മച്ചംപാടിയിൽ എസ്.ഡി.പി.ഐക്കെതിരെ ബി.ജെ.പിയെ കൂട്ടുപിടിച്ച മുസ്​ലിം ലീഗി​‍ൻെറയും മഞ്ചേശ്വരം പഞ്ചായത്തിൽ ബി.ജെ.പിയുടെ സഹായം സ്വീകരിച്ച സി.പി.എമ്മി​‍ൻെറയും ഫാഷിസ്​റ്റ്​ വിരുദ്ധത കാപട്യം മാത്രമാണ്. അധികാര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനപ്പുറം ഒരു അജണ്ടയുമില്ലാത്ത പാർട്ടികളുടെ എല്ലാ മുന്നണിക്കെട്ടുകളും അതിവിദൂര ഭാവിയിൽ തകർന്നുവീഴുമെന്നും മജീദ് ഫൈസി കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി കെ.കെ. അബ്​ദുൽ ജബ്ബാർ, ജില്ല പ്രസിഡൻറ്​ എൻ.യു. അബ്​ദുൽ സലാം, ജില്ല ട്രഷറർ സിദ്ദീഖ് പെർള, ശരീഫ് ഹൊസങ്കടി, കുന്നിൽ അബ്​ദുല്ല ഹാജി, ഇബ്രാഹിം ഷിറിയ, അലിഷാമ, അൻസാർ ഹൊസങ്കടി, മുബാറക് കടമ്പാർ, ബ്ലോക്ക് പഞ്ചായത്തംഗം ഹമീദ് ഹൊസങ്കടി, കുമ്പള പഞ്ചായത്തംഗം അൻവർ ആരിക്കാടി എന്നിവർ സംബന്ധിച്ചു. sdpiഎസ്.ഡി.പി.ഐ പ്രവർത്തന ഫണ്ടി​ൻെറ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ്​ അബ്​ദുൽ മജീദ് ഫൈസി ഉപ്പളയിൽ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story