Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightയൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് കൺവെൻഷൻ

text_fields
bookmark_border
പടന്ന: പടന്ന മണ്ഡലം നടന്നു. കേന്ദ്ര സർക്കാറി​‍ൻെറ കർഷക ബില്ലിനെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിങ്കളാഴ്ച വൈകീട്ട്​ മൂന്നുമുതൽ ഉദിനൂർ സെൻട്രലിൽനിന്നു പടന്ന വടക്കേപുറംവരെ ട്രാക്ടർ റാലി നടത്താൻ തീരുമാനിച്ചു. കൺവെൻഷനിൽ പടന്ന മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ രദീപ് കാനങ്കര അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസൽ കൺ​െവൻഷൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ കെ. കുഞ്ഞമ്പു, കെ.വി. ജതീന്ദ്രൻ, കെ. സജീവൻ, ഇ. ശ്യാംകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജി.എസ്. ജമീഷ്, രതീഷ് കാന്തിലോട്ട്, പി.പി. സാബിർ, ടി. രതീഷ് എന്നിവർ സംസാരിച്ചു. സി. സജേഷ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story