Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫണ്ട് തിരിച്ചുപിടിച്ച...

ഫണ്ട് തിരിച്ചുപിടിച്ച നടപടി പുനഃപരിശോധിക്കണം

text_fields
bookmark_border
കാഞ്ഞങ്ങാട്: പട്ടിക വർഗക്കാർ ദേശസാത്​കൃത ബാങ്കുകൾ, സഹകരണ ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന്​ എടുത്ത വായ്പകൾ എഴുതിത്തള്ളാൻ പട്ടികവർഗ കോർപറേഷന് കൈമാറിയ തുക തിരിച്ചുപിടിച്ച സംസ്ഥാന സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് അഖിലേന്ത്യ ആദിവാസി മഹാസഭ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ എം. നാരായണൻ ആവശ്യപ്പെട്ടു. വായ്പ എഴുതിത്തള്ളുന്നതിനായി സംസഥാന സർക്കാർ തീരുമാനമെടുക്കുകയും പട്ടികവർഗ കോർപറേഷനെ നിശ്ചയിച്ച് ഫണ്ട് കൈമാറുകയുമുണ്ടായി. എന്നാൽ, തുക തിരികെ പിടിച്ചത് പട്ടികവർഗ വിഭാഗത്തോട് കാട്ടിയ നീതികേടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ അടിയന്തരമായി പ്രഖ്യാപനം നടപ്പാക്കണമെന്നും എം. നാരായണൻ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story