Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'മിയാവാക്കി' വനവത്​കരണ...

'മിയാവാക്കി' വനവത്​കരണ പദ്ധതിക്ക് സംരക്ഷണ നെറ്റ് സ്ഥാപിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ബേക്കൽ കോട്ടക്ക് സമീപം പുതുതായി വെച്ചുപിടിപ്പിച്ച 'മിയാവാക്കി' വനവത്​കരണ പദ്ധതിക്ക് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബി​‍ൻെറ നേതൃത്വത്തിൽ സംരക്ഷണ നെറ്റ് സ്ഥാപിച്ചു. ലയൺസ് സർവിസ് വാരാഘോഷത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷണത്തി​‍ൻെറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ലയൺസ് സോൺ ചെയർപേഴ്​സൺ അൻവർ ഹസ​‍ൻെറ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷാനവാസ് പാദൂർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് റീജനൽ ചെയർപേഴ്​സൻ പ്രശാന്ത് ജി. നായർ മുഖ്യാതിഥിയായി. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് പ്രസിഡൻറ്​ അബ്​ദുൽ നാസർ, ഗോവിന്ദൻ നമ്പൂതിരി, ഹാറൂൺ ചിത്താരി, സി.എം. നൗഷാദ്, ഷൗക്കത്തലി, ബഷീർ കുശാൽ, പ്രദീപ് എക്സൈഡ്, സുരേഷ് പുളിക്കൽ, കെ.എസ്. മുഹാജിർ, ത്വയ്യിബ് മാണിക്കോത്ത്, ഡോ. അഭിനന്ദ് എന്നിവർ പ​ങ്കെടുത്തു. bekal ബേക്കൽ കോട്ടക്ക്​ സമീപം 'മിയാവാക്കി' വനവത്​കരണ പദ്ധതിക്ക് സംരക്ഷണ നെറ്റ് പദ്ധതി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഷാനവാസ് പാദൂർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story