നീലേശ്വരം: നീലേശ്വരം നഗരസഭ പരിധിയിലെ തീരദേശ മേഖലയിൽ വ്യാപമായി ഉപ്പു വെള്ളം കയറുന്നത് നൂറ് കണക്കിന് കുടുംബങ്ങളെ കടുത്ത ദുരിതത്തിലാക്കുന്നു. വിഷയം ചർച്ച ചെയ്യുന്നതിന് നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം വ്യാഴാഴ്ച ഉച്ച 2.30ന് നടക്കുമെന്ന് ചെയർപേഴ്സൻ ടി.വി. ശാന്ത അറിയിച്ചു. നഗരസഭയിലെ പാലായി മുതൽ അഴിത്തല വരെയുള്ള 22 വാർഡുകളിലൂടെ പോകുന്ന തേജസ്വനി, നീലേശ്വരം പുഴകൾ വേലിയേറ്റ സമയത്ത് കരകവിഞ്ഞ് കയറുന്നതുകൊണ്ട് ഈ പ്രദേശങ്ങളിൽ കുടിവെള്ളം ഉപയോഗശൂന്യമാകുകയും ഹെക്ടർകണക്കിന് കൃഷി സ്ഥലം നശിക്കുകയും ചെയ്യുകയാണ്. ഉപ്പുവെളളം കയറി കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്ന വാർത്ത 'മാധ്യമം' ബുധനാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ചർച്ചയാവുകയും പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് നഗരസഭ അധികൃതർ വിഷയം ചർച്ചചെയ്യാൻ അടിയന്തര കൗൺസിൽ യോഗം വിളിച്ചത്. യോഗത്തിൽ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി വിഷയം അവതരിപ്പിക്കും. nlr Madhyamam news.jpg
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 11:59 PM GMT Updated On
date_range 2021-01-07T05:29:23+05:30തീരദേശ മേഖല ഉപ്പുവെള്ളത്തിൽ; നഗരസഭ അടിയന്തര കൗൺസിൽ യോഗം ഇന്ന്
text_fieldsNext Story