Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിലക്കയറ്റം:...

വിലക്കയറ്റം: സ്​തംഭിച്ച്​ നിർമാണ മേഖല

text_fields
bookmark_border
കാസർകോട്​: കോവിഡ്​ ദുരിതം വിതച്ച നാളുകൾക്കു പിന്നാലെ കരകയറാനുള്ള ശ്രമം നടത്തുന്ന നിർമാണ മേഖലയെ ദുരിതത്തിലാക്കി വിലവർധന. കെട്ടിട നിർമാണ മേഖലയിലെ നിർമാണ സാധനങ്ങളുടെ വിലയാണ്​ അനിയന്ത്രിതമായി വർധിക്കുന്നത്​. നിലവിലുണ്ടായിരുന്ന വിലയേക്കാൾ 12 മുതൽ 22 രൂപ വരെയാണ്​ കമ്പിക്ക്​ വർധിച്ചത്​. സിമൻറിന്​ ചാക്കൊന്നിന്​ 30 രൂപ മുതലാണ്​ വർധന. സമരം കാരണം സ്​തംഭിച്ചെങ്കിലും പിന്നീട്​ പുനരാരംഭിച്ച കല്ല്​ മേഖല റവന്യൂ ഉദ്യോഗസ്​ഥരുടെ ഇട​പെടലോടെ വീണ്ടും സമരത്തിലാണ്​. ന്യായമായ വിലക്ക്​ ലഭിച്ചിരുന്ന ഇ-മണലിന്​ കാത്തിരുന്നാൽ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനാവാത്ത സ്​ഥിതിയാണെന്നും കോൺക്രീറ്റ്​ വർക്കേഴ്​സ്​ ആൻഡ്​ സൂപ്പർവൈസേഴ്​സ്​ അസോസിയേഷൻ (സി.ഡബ്ല്യു.എസ്​.എ) നേതാക്കൾ പറയുന്നു. ജോലി ചെയ്യാനായി അന്തർസംസ്​ഥാന തൊഴിലാളികളെ ആയിരുന്നു നിർമാണ മേഖല ആശ്രയിച്ചിരുന്നത്​. കോവിഡ്​ ഭീതിയിൽ ജോലിയില്ലാതായതോടെ ഇവരിൽ ഭൂരിഭാഗവും നാട്ടിലേക്ക്​ മടങ്ങി. എന്നാൽ, നിർമാണ മേഖലക്ക്​ ജീവൻ വെച്ചതറിഞ്ഞ്​ തൊഴിലാളികൾ തിരിച്ചെത്തി​യെങ്കിലും വിലക്കയറ്റം കാരണം ​മേഖല സ്​തംഭിച്ച അവസ്​ഥയിലാണ്​. വിലവർധന പിടിച്ചുനിർത്താൻ സർക്കാർ മുൻകൈയെടുത്ത്​ നിർമാണ മേഖലയെ സംരക്ഷിക്കണം. ഇടപെടലുണ്ടായില്ലെങ്കിൽ സി.ഡബ്ല്യു.എസ്​.എ സംസ്​ഥാന വ്യാപകമായി സമര പരിപാടികളുമായി മുന്നോട്ടു​പോകുമെന്ന്​ ജില്ല പ്രസിഡൻറ്​ പി. ശിവാനന്ദൻ, ജില്ല സെക്രട്ടറി പി.ആർ. ശശി, ട്രഷറർ പി. സുനിൽ, നേതാക്കളായ ആർ. രാജ, ഹരീശൻ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story