attn: knr p3യിലും നൽകുക. കാസർകോട്: കാസർകോട് പ്രസ് ക്ലബിൻെറ ഈ വർഷത്തെ കെ. കൃഷ്ണൻ സ്മാരക പ്രാദേശിക പത്ര പ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലെ പ്രാദേശിക പത്രപ്രവർത്തകരെയാണ് അവാർഡിന് പരിഗണിക്കുക. മികച്ച റൂറൽ റിപ്പോർട്ടിനാണ് ഇത്തവണത്തെ അവാർഡ്. 2020 ജനുവരി ഒന്നുമുതൽ ഡിസംബർ 30 വരെ പ്രസിദ്ധീകരിച്ച വാർത്തകൾ അയക്കാം. അവാർഡ് ജേതാവിന് ഫലകവും പ്രശസ്തി പത്രവും കാഷ് അവാർഡും സമ്മാനിക്കും. എൻട്രികൾ ജനുവരി 20നുമുമ്പ് ബ്യൂറോ ചീഫുമാർ സാക്ഷ്യപ്പെടുത്തിയ മൂന്നു പകർപ്പുകൾ സഹിതം സെക്രട്ടറി, കാസർകോട് പ്രസ് ക്ലബ്, നിയർ സർവിസ് സഹകരണ ബാങ്ക്, ന്യൂ ബസ് സ്റ്റാൻഡ്, കാസർകോട് എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 04994230147, 9446652961.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2021 11:58 PM GMT Updated On
date_range 2021-01-06T05:28:45+05:30പ്രാദേശിക പത്രപ്രവർത്തക അവാർഡ്
text_fieldsNext Story