Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2021 11:58 PM GMT Updated On
date_range 4 Jan 2021 11:58 PM GMTഡൽഹി ചലോ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സമരസമിതി
text_fieldsbookmark_border
ചെറുവത്തൂർ: ഡൽഹി ചലോ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സമരസമിതി സത്യഗ്രഹ സമരം നടത്തി. തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ സമരം കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വത്സൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ല വൈസ് പ്രസിഡൻറ് കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.വി. കോമൻ നമ്പ്യാർ, ബങ്കളം കുഞ്ഞികൃഷണൻ, പി. രവീന്ദ്രൻ, ടി.വി. കുഞ്ഞികൃഷ്ണൻ, ഭുജംഗ ഷെട്ടി എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂർ ഏരിയയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 50 വളൻറിയർമാർ സത്യഗ്രഹ സമരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story