Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപിലിക്കോട് ജവഹർ...

പിലിക്കോട് ജവഹർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്​റ്റ്​ ഓഫിസ് തുറന്നു

text_fields
bookmark_border
ചെറുവത്തൂർ: പിലിക്കോട് ജവഹർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ പുതിയ ഓഫിസ് ചന്തേര ചെമ്പകത്തറക്ക്​ സമീപം കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്​തു. ട്രസ്​റ്റ്​ ചെയർമാൻ കെ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുത്ത നവീൻ ബാബു, പി.കെ. റഹീന, കേരള ട്രഡീഷനൽ ആർട്ടിസാൻസ് മഹിള കോൺഗ്രസ് സംസ്​ഥാന പ്രസിഡൻറായി തെരഞ്ഞെടുത്ത രമ രാജൻ എന്നിവരെ അനുമോദിച്ചു. ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി സി. ഭാസ്കരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്​ കെ.എം. വിജയൻ, കെ.ടി.എ.സി ജില്ല പ്രസിഡൻറ്​ രവി പിലിക്കോട്, മുൻ പഞ്ചായത്ത് മെംബർ നിഷാം പട്ടേൽ, സംസ്കാര സാഹിതി ജില്ല സെക്രട്ടറി രാഘവൻ കുളങ്ങര, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.പി. തമ്പാൻ, ജനശ്രീ മണ്ഡലം ചെയർമാൻ കെ.എം. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.വി. രാജൻ സ്വാഗതവും വൈസ് പ്രസിഡൻറ്​ പി.സി. ചിത്രേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story