Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയാദവസഭ കൃഷ്ണഗാഥ പ്രതിഭ...

യാദവസഭ കൃഷ്ണഗാഥ പ്രതിഭ പുരസ്കാരദാനം

text_fields
bookmark_border
ഉദുമ‌: യാദവസഭയുടെ കൃഷ്ണഗാഥ പ്രതിഭ പുരസ്‌കാര ചടങ്ങ് സംസ്ഥാന പ്രസിഡൻറ്​ വയലപ്രം നാരായണൻ ഉദ്‌ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ട യാദവസഭ ഹോസ്ദുർഗ് താലൂക്ക് വൈസ് പ്രസിഡൻറ്​ ജയശ്രീ മാധവനെ സംസ്​ഥാന വൈസ് പ്രസിഡൻറ്​ ശിവരാമൻ മേസ്​ത്രി അരവത്ത് പൊന്നാടയണിയിച്ചു. താലൂക്ക് പ്രഡിഡൻറ്​ ബാബു കുന്നത്ത് അധ്യക്ഷത വഹിച്ചു. പത്താംതരം പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് അഖിലേന്ത്യ യാദവ മഹാസഭ സെക്രട്ടറി രമേശ് യാദവ് പുരസ്‌കാരങ്ങൾ നൽകി. സാരഥി യു.എ.ഇ വൈസ് പ്രസിഡൻറ്​ തമ്പാൻ യാദവ്, കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ദാമോദരൻ, ഭാസ്കരൻ പുല്ലൂർ, വേലായുധൻ ആയുമ്പാറ, കമലാക്ഷൻ ജയപ്പുരം, ബാലകൃഷ്ണൻ തണ്ണോട്ട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story