ചെറുവത്തൂർ: കാലിക്കടവ് വഴിയുള്ള കാൽനടക്കാർ ശ്രദ്ധിക്കുക. ഏവർക്കും പ്രയോജനപ്പെടുത്താനായി കാലിക്കടവിൽ ഓപൺ ജിം സജ്ജമായിക്കഴിഞ്ഞു. ജില്ല ഭരണകൂടമാണ് പിലിക്കോട് പഞ്ചായത്തിലെ തൃക്കരിപ്പൂർ ദേശീയപാതയോരത്ത് ജിം ആരംഭിച്ചത്. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ലക്ഷങ്ങൾ ചെലവഴിച്ചാണ് ജിം ആരംഭിച്ചത്. അവശ്യ വ്യായാമത്തിന് ഉപകരിക്കുന്ന പ്രധാന ഉപകരണങ്ങളെല്ലാം ഇവിടെയുണ്ട്. പ്രഭാത നടത്തക്കാർക്കും മറ്റും ഏറെ പ്രയോജനപ്പെടുത്താനാവുന്നതാണ് ഈ ഓപൺ ജിം. എന്നാൽ, വേണ്ടത്ര ധാരണയില്ലാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെയും ആരും ഉപയോഗപ്പെടുത്താൻ എത്തിയതുമില്ല. ഏറെനാൾ ഉപയോഗിക്കാതിരുന്നാൽ തകരാറായേക്കാവുന്ന ഉപകരണങ്ങളാണ് ഓപൺ ജിമ്മിലുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 11:59 PM GMT Updated On
date_range 2021-01-03T05:29:41+05:30യാത്രക്കാരുടെ ശ്രദ്ധക്ക്; ഇവിടെ ഓപൺ ജിമ്മുണ്ടേ
text_fieldsNext Story