Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപച്ചക്കറി വിത്ത്

പച്ചക്കറി വിത്ത് കൈമാറി

text_fields
bookmark_border
പടന്ന: ജൈവകൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് തൃക്കരിപ്പൂർ ലയൺസ് ക്ലബ് പുതുവത്സര ദിനത്തിൽ പച്ചക്കറി വിത്ത് വിതരണംചെയ്തു. ഒമ്പതാം വാർഡംഗം പി.പി. കുഞ്ഞികൃഷ്ണന് തൃക്കരിപ്പൂർ ലയൺസ് ക്ലബ് ഫസ്​റ്റ്​ ലേഡിലയൺ സപ്രഭ ബാബുരാജ് വിത്തുകൾ കൈമാറി. ഒമ്പതാം വാർഡിലെ 300 വീടുകളിൽ പച്ചക്കറി കൃഷിക്കുള്ള വെണ്ട, പയർ, തക്കാളി, മുളക്, പടവലം വിത്തുകളാണ് വിതരണം ചെയ്തത്. ചടങ്ങി​ൻെറ ഉദ്ഘാടനം ലയൺ വി.വി. ചന്ദ്രൻ നിർവഹിച്ചു. വി.വി. ബാബുരാജ്, സുരേഷ്കുമാർ, ദിനേഷ് പൊതുവാൾ, രാജൻ, പ്രദീപ്കുമാർ രാമപുരത്ത്, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. വേണു, ഇ.വി. ചിത്ര, എം.വി. മോഹനൻ, കെ. നാരായണി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story