കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിൻെറ കെ.എം. അഹമ്മദ് സ്മാരക പുരസ്കാരം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി സമര്‍പ്പിച്ചു. കാസര്‍കോട് പ്രസ്ക്ലബ് ഹാളിെവച്ച് നടന്ന അനുസ്മരണ ചടങ്ങില്‍ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ മിഥുന് സുധാകരന്, കാമറാമാന് വിഷ്ണു പ്രസാദ് എന്നിവര്‍ക്കാണ് എം.പി അവാര്‍ഡ് സമ്മാനിച്ചത്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രസ്ക്ലബ് പ്രസിഡൻറ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ മുഖ്യാതിഥിയായി. ജില്ല ഇര്‍ഫര്‍മേഷന്‍ ഓഫിസര്‍ മധുസൂദനന്, മുജീബ് അഹ്മദ് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ഷൈജു പിലാത്തറ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സെക്രട്ടറി കെ.വി. പത്മേഷ് സ്വാഗതവും ജോ. സെക്രട്ടറി പ്രദീപ് നാരായണന് നന്ദിയും പറഞ്ഞു. KM Ahammad കാസര്‍കോട് പ്രസ്ക്ലബിൻെറ കെ.എം. അഹമ്മദ് സ്മാരക പുരസ്കാര ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2020 11:58 PM GMT Updated On
date_range 2021-01-01T05:28:09+05:30കെ.എം. അഹമ്മദ് സ്മാരക അവാര്‍ഡ് സമ്മാനിച്ചു
text_fieldsNext Story