Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാഞ്ഞങ്ങാടി​െൻറ മരുമകൾ...

കാഞ്ഞങ്ങാടി​െൻറ മരുമകൾ ഇനി ​പ്രഥമ വനിത

text_fields
bookmark_border
കാഞ്ഞങ്ങാടി​ൻെറ മരുമകൾ ഇനി ​പ്രഥമ വനിത കഴിഞ്ഞ എൽ.ഡി.എഫ്​ ഭരണത്തി​ൻെറ തുടർച്ചതന്നെയാണ്​ മുഖ്യലക്ഷ്യം​ -ടീച്ചർ മനസ്സു തുറക്കുന്നു കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാടി​​ൻെറ മരുമകളായെത്തിയ സുജാത ടീച്ചർ ഇനി കാഞ്ഞങ്ങാട്​ നഗരത്തി​ൻെറ പ്രഥമ വനിത. 1990ലാണ്​ തൃക്കരിപ്പൂർ മാണിയാട്ട്​ സ്വദേശിനിയായ സുജാത കാഞ്ഞങ്ങാട്​ സ്വദേശിയും മുൻ എക്​സൈസ്​ ജീവനക്കാരനുമായ കുഞ്ഞമ്പുവി​​ൻെറ ഭാര്യയായി കാഞ്ഞങ്ങാ​ട്ടെത്തുന്നത്​. ഉദിനൂർഗവ. ഹയർസെക്കൻഡറി സ്​കൂളിൽനിന്ന്​ എസ്​.എസ്​.എൽ.സി.യിൽ മികച്ച വിജയം നേടിയ സുജാത കാഞ്ഞങ്ങാട്​ എസ്​.എൻ.ടി.ടി.ഐ.യിൽനിന്നാണ്​ ടി.ടി.സി പാസായത്​. കല്യാണത്തിനു​ ശേഷം 1993ലാണ്​ കാഞ്ഞങ്ങാട്​ ദുർഗയിൽ ചരിത്ര അധ്യാപക ചുമതലയിലെത്തുന്നത്​. വിദ്യാർഥി രാഷ്​ട്രീയം മുതൽതന്നെ പൊതുപ്രവർത്തനത്തോട്​ ആഭിമുഖ്യം പുലർത്തിയ ടീച്ചർ അധ്യാപക സംഘടനാരംഗത്തും സജീവമായിരുന്നു. കെ.എസ്​.ടി.എ ജില്ലാ ഭാരവാഹി കൂടിയായിരുന്ന സുജാത ടീച്ചർക്ക്​ മഹിള അസോസിയേഷ​ൻെറയും നേതൃനിരയിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമുണ്ട്​. എൽ.പി വിഭാഗം അധ്യാപികയായി ജോലിയിൽ പ്രവേശിച്ച ടീച്ചർ ജോലിക്കിടെ തന്നെ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. അധ്യാപക ജീവിതത്തിനിടെ തന്നെ സംഘടനാപ്രവർത്തനത്തിലും സജീവമായ ടീച്ചർ കഴിഞ്ഞ നഗരഭരണത്തിൽ ആസൂത്രണസമിതി അംഗമായും പ്രവർത്തിച്ചു. ഇനിയുള്ള അഞ്ചു വർഷക്കാലത്തെ ഭരണ​ത്തെക്കുറിച്ചുള്ള ചോദ്യത്തിന്​ ടീച്ചറുടെ മറുപടി ഇങ്ങനെ '' കഴിഞ്ഞ അഞ്ച്​ വർഷം വി.വി. രമേശൻ നേതൃത്വം നൽകിയ എൽ.ഡി.എഫ്​ ഭരണസമിതി നടപ്പാക്കിയ ഒ​ട്ടേറെ വികസനപ്രവർത്തനങ്ങൾ നമ്മുടെ നാട്ടുകാർക്ക്​ മുന്നിലുണ്ട്​. അവയുടെ തുടർച്ചതന്നെയാണ്​ ലക്ഷ്യമിടുന്നത്​. കൂടാതെ കോവിഡ്​ കാലത്ത്​ അൽപം പുറകോട്ടു​ പോയെന്ന്​ നാമേവർക്കുമറിയാവുന്ന കാര്യം ശരവേഗത്തിൽ മുന്നോട്ട്​ നടത്തുക, ആകാശപാത, ബസ്​സ്​റ്റാൻഡ്​ ഷോപ്പിങ്​ കോംപ്ലക്​സ്​ തുറന്ന്​ പ്രവർത്തനമാരംഭിക്കുക, കാർഷിക, ആരോഗ്യമേഖലയിലെ സമഗ്രവികസനത്തിനുള്ള മാസ്​റ്റർ പ്ലാൻ തയാറാക്കി മുന്നോട്ടു പോവുകയെന്നതു തന്നെയാണ്​ പ്രഥമ ലക്ഷ്യം'' -അവർ പറഞ്ഞു. കുടുംബഭരണത്തോടൊപ്പം നഗരഭരണം കൂടി ഒരു ഭാരമാകുമോ എന്ന ചോദ്യത്തിന്​ സർവവിധ പിന്തുണയും നൽകുന്ന കുടുംബം നഗരഭരണത്തിന്​ കരുത്തേകുമെന്ന്​ തന്നെയാണ്​ വിശ്വാസം. കഴിഞ്ഞ കാലയളവിൽ സംഘടനാരംഗത്ത്​ പ്രവർത്തിക്കു​േമ്പാൾതന്നെ എല്ലാ പിന്തുണയും കുടുംബത്തിൽനിന്നും ലഭിച്ചതായി അവർ വ്യക്തമാക്കി. ഭർത്താവ്​ കുഞ്ഞമ്പു. മക്കൾ: അശ്വിൻ, അശ്വേത. അശ്വിൻ ജലസേചന വകുപ്പിൽ ക്ലറിക്കൽ തസ്​തികയിൽ ജോലിചെയ്യുകയാണ്​. മകൾ അശ്വേത ഡോക്​ടറാണ്​. മാണിയാ​ട്ടെ ബീഡിത്തൊഴിലാളികളായ തമ്പാൻ-തമ്പായി ദമ്പതികളുടെ മകളാണ്​ സുജാത ടീച്ചർ. sujatha സുജാത ടീച്ചറും കുടുംബവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story