Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകാസർകോട് നഗരസഭ: അഡ്വ....

കാസർകോട് നഗരസഭ: അഡ്വ. വി.എം. മുനീർ മുസ്‌ലിം ലീഗ് ചെയർമാൻ സ്​ഥാനാർഥി

text_fields
bookmark_border
കാസർകോട്: കാസർകോട് നഗരസഭ ചെയർമാൻ സ്​ഥാനത്തേക്ക് അഡ്വ. വി.എം. മുനീറിനെയും വൈസ് ചെയർപേഴ്സൻ സ്​ഥാനത്തേക്ക് സംസീദ ഫിറോസിനെയും മത്സരിപ്പിക്കാൻ മുസ്​ലിം ലീഗ് ജില്ല പാർലമൻെററി ബോർഡ് യോഗം തീരുമാനിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറായ വി.എം. മുനീർ 24ാം വാർഡായ ഖാസിലെയിനിൽനിന്നാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. മുന്നാം വാർഡായ അഡ്ക്കത്ത്ബയലിൽ നിന്നാണ് സംസീദ ഫിറോസ്​ തെരഞ്ഞെടുക്കപ്പെട്ടത്. ഓഫിസ് മാനേജ്മൻെറിൽ ബിരുദധാരിയാണ്. സി.ടി. അഹമ്മദലി, സി.കെ. സുബൈർ, ടി.ഇ. അബ്​ദുല്ല, എ. അബ്​ദുറഹ്​മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവരടങ്ങിയ പാർലമൻെററിബോർഡാണ് ഇരുവരെയും പ്രഖ്യാപിച്ചത്.
Show Full Article
TAGS:
Next Story