Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസുന്നി സംഘടനകളുടെ...

സുന്നി സംഘടനകളുടെ പ്രതിഷേധ റാലി

text_fields
bookmark_border
കാഞ്ഞങ്ങാട്: കല്ലൂരാവി പഴയ കടപ്പുറം അബ്​ദുറഹ്മാൻ ഔഫി​ൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് സുന്നി സംഘടനകൾ കാഞ്ഞങ്ങാട് റാലി നടത്തി. സമുദായത്തിൻ പേരുപറഞ്ഞ്​ വോട്ടു തേടി തെരുവിലിറങ്ങിയവർ ജനവിധി തങ്ങൾക്കെതിരായപ്പോൾ അക്രമത്തി​ൻെറ വഴി തേടുന്നു​െവന്ന്​ പ്രകടനക്കാർ ആരോപിച്ചു. സയ്യിദ് ജഅ്​ഫർ സ്വാദിഖ്, വി.സി. അബ്​ദുല്ല സഅദി, മടിക്കൈ അബ്​ദുല്ല ഹാജി, ഹമീദ് മദനി ബല്ലാകടപ്പുറം, ഹമീദ് മൗലവി കൊളവയൽ, അശ്റഫ് കരിപ്പൊടി, അശ്റഫ് സുഹുരി, അശ്റഫ് അശ്റഫി, അബ്​ദുസത്താർ പഴയ കടപ്പുറം, ബഷീർ മങ്കയം, അബ്​ദുൽ ഖാദിർ ഹാജി പാറപ്പള്ളി, അബ്​ദുൽ ജബ്ബാർ മിസ്ബാഹി, അബ്​ദുറഹ്മാൻ എരോൽ, അബ്​ദുൽ ഖാദിർ സഖാഫി, എം.ടി.പി. അബ്​ദുല്ല വെള്ളച്ചാൽ, അബ്​ദുല്ല മൗലവി ക്ലായിക്കോട്, നൗഷാദ് അഴിത്തല, ഹൈദർ പാണത്തൂർ, ശിഹാബ് പാണത്തൂർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. അശ്റഫ് അശ്റഫി ആറങ്ങാടി, വി.സി. അബ്​ദുല്ല സഅദി, പി.പി. അബ്​ദുസത്താർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story