കാസർകോട്: ജനുവരി മുതൽ 10, 12 ക്ലാസുകളിലെ അധ്യയനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ ഒഴിവുള്ള മഴുവൻ അധ്യാപക തസ്തികകളിലും നിയമനം നടത്താൻ ആവശ്യമായ നടപടി ഉണ്ടാവണമെന്ന് കെ.എ.ടി.എഫ് ജില്ല സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കാസർകോട് ജില്ലയിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ രൂക്ഷമായ അധ്യാപക ക്ഷാമമാണുള്ളത്. 90 ശതമാനം വിദ്യാലയങ്ങളിലും അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. മാർച്ച് 17 മുതൽ 10, 12 ക്ലാസുകളുടെ പരീക്ഷ കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ അധ്യാപക ഒഴിവുകൾ പി.എസ്.സി വഴിയോ താൽക്കാലിക അധ്യാപകരെ നിയമിച്ചോ അടിയന്തരമായി നികത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. മറ്റു ക്ലാസുകളിലെ ഓൺലൈൻ പഠന പിന്തുണ ശക്തിപ്പെടുത്തുന്നതിലേക്കായി നിയമന ഉത്തരവ് നൽകിയ മുഴുവൻ അധ്യാപകരെയും സർവിസിൽ പ്രവേശിപ്പിച്ച് അവരുടെ സേവനം കൂടി വിനിയോഗിക്കണമന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് യഹ്‌യാഖാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി താജുദ്ദീൻ, നൗഫൽ ഹുദവി, ഷഹീദ്, യൂസുഫ് ആമത്തല, ബഷീർ കളിയൂർ, യൂസുഫ് കുമ്പള, അഫീസ് പാടി, മമ്മൂട്ടി ചിത്താരി, റഷീദ്, ഷൗക്കത്തലി, റഫീഖ് ചെറുവത്തൂർ എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 11:59 PM GMT Updated On
date_range 2020-12-28T05:29:22+05:30അധ്യാപക ഒഴിവ് നികത്തണം- കെ.എ.ടി.എഫ്
text_fieldsNext Story